Connect with us

Hi, what are you looking for?

Film News

ഞങ്ങളിതാ വീണ്ടും… പ്രണയാര്‍ദ്ര സെല്‍ഫിയുമായി അമൃതയും ഗോപി സുന്ദറും

ആഴ്ചകളായി സോഷ്യല്‍ ലോകത്തെ കീഴടക്കിയിരിക്കുകയാണ് ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും. പ്രണയം വെളിപ്പെടുത്തിയതോടെ ഇരുവര്‍ക്കും പിന്നാലെ തന്നെയാണ് ആരാധകലോകം. പുതിയ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. അതേസമയം, നയന്‍സ് -വിക്കി വിവാഹം സോഷ്യല്‍ ലോകത്ത് നിറഞ്ഞതോടെ അമൃതയും ഗോപി സുന്ദറും വാര്‍ത്തകളില്‍ ഇല്ലായിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം അമൃത മകള്‍ പാപ്പു സ്‌കൂളിലേക്ക് പോകുന്ന ചിത്രം പങ്കുവച്ചിരുന്നു. എന്റെ ഹണീബീ വീണ്ടും സ്‌കൂളിലേക്ക് പോവുകയാണെന്ന കുറിപ്പോടെയാണ് അമൃത ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നത്. യൂണിഫോമും ബാഗും കുടയും കിറ്റുമൊക്കെയായി ചിരിച്ച മുഖത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് പാപ്പു. മൈ ഹാപ്പി പാപ്പുവെന്ന ക്യാപ്ഷനോടെ ഗോപി സുന്ദറും ചിത്രം സ്റ്റോറിയാക്കിയിരുന്നു.

അതേസമയം, ഇരുവരും വാര്‍ത്തകളില്‍ വീണ്ടും നിറയുകയാണ്. പ്രണയാര്‍ദ്രമായ പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് ഗോപി സുന്ദര്‍. തന്നോട് ചേര്‍ന്ന് ഇരിയ്ക്കുന്ന അമൃതയ്ക്കൊപ്പമുള്ള സെല്‍ഫി ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഗോപി സുന്ദര്‍ പങ്കുവച്ചിരിക്കുന്നത്. ഫോട്ടോ അമൃതയെയും ടാഗ് ചെയ്തിട്ടുണ്ട്. ‘LOVE’ എന്ന കുറിപ്പോടെയാണ് ഗോപി സുന്ദര്‍ ചിത്രം പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. പതിവുപോല തന്നെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളും നിറയുന്നുണ്ട്.

എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിയ്ക്കുക, ഇഷ്ടമുള്ളവര്‍ക്കൊപ്പം ജീവിയ്ക്കുക, സമാധാനത്തോടെ ജീവിയ്ക്കുക എന്നതാണ് പ്രധാന്യം തുടങ്ങിയ കമന്റുകളാണ് കൂടുതലും. അമൃതയുടെ കുട്ടിയെ കൂടെ പരിഗണിക്കണേ എന്നൊക്കെയാണ് പിന്തുണയ്ക്കുന്ന ആരാധകരുടെ പ്രതികരണങ്ങള്‍.

നടന്‍ ബാലയുമായി അമൃത പ്രണയത്തിലാവുകയും വിവാഹിതര്‍ ആവുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും വേര്‍പിരിയുകയായിരുന്നു. മകള്‍ പാപ്പു അമൃതയോടൊപ്പമായിരുന്നു. പ്രിയയുമായുള്ള ദാമ്പത്യം അവസാനിപ്പിയ്ക്കാതെ അഭയ ഹിരണ്‍മയിയുമായി ലിവിങ് ടുഗെതര്‍ റിലേഷനിലായിരുന്നു ഗോപി സുന്ദര്‍. അതിനു ശേഷമാണ് ഇപ്പോള്‍ അമൃതയുമായി പുതിയ ബന്ധം ആരംഭിച്ചത്.

You May Also Like