Connect with us

Hi, what are you looking for?

Film News

പ്രതിഫലം മോഹിയ്ക്കാതെ വന്ന എന്റെ അക്കൗണ്ടിലേക്ക് സന്തോഷപൂര്‍വ്വം അയച്ചു തന്ന തുക!! അനീഷ് രവി

ഷെഫീഖിന്റെ സന്തോഷം സിനിമയിലെ വിവാദത്തില്‍ പ്രതികരിച്ച് നടന്‍ അനീഷ് രവിയും രംഗത്ത്. ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ നടനും എത്തിയിരുന്നു. പതിവില്‍ നിന്നെല്ലാം വ്യത്യസ്ത ലുക്കിലാണ് അനീഷ് രവി ചിത്രത്തിലെത്തിയിട്ടുള്ളത്. ചിത്രത്തിലെ പ്രതിഫല തര്‍ക്കത്തിലെ സ്വന്തം അനുഭവമാണ് താരം പങ്കുവച്ചത്.

‘പഴയതൊന്നും മറക്കാത്ത, മനുഷ്യത്വമുള്ള, നന്മയുള്ള ഒരു കലാകാരനോടൊപ്പം കുറേ ദിവസങ്ങള്‍ ഒരുമിച്ചു ചിലവിടാന്‍ കഴിഞ്ഞു എന്നുള്ള സന്തോഷത്തിലാണ് ഞാനിന്ന്..!എന്നു പറഞ്ഞാണ് അനീഷിന്റെ പോസ്റ്റ്. സിനിമയുടെ ലൊക്കേഷനിലാണെങ്കിലും അത് കഴിഞ്ഞുള്ള പ്രെമോഷന്റെ സമയത്തുമൊക്കെ ഒപ്പമുള്ളവരെ ചേര്‍ത്ത് നിര്‍ത്താനുള്ള ഉണ്ണി മുകുന്ദന്റെ ആ മനസ്സ് അനുകരണീയം തന്നെയാണ് എന്നാണ് അനീഷ് പറയുന്നത്.

പറഞ്ഞ വാക്ക് പാലിച്ചുകൊണ്ട് എനിയ്‌ക്കൊരു അവസരം തരികയും സിനിമ അഭിനയിച്ചു മടങ്ങുമ്പോള്‍ പ്രതിഫലം മോഹിയ്ക്കാതെ അഭിനയിക്കാന്‍ വന്ന എന്റെ അക്കൗണ്ടിലേക്ക് സന്തോഷപൂര്‍വ്വം അയച്ചു തന്ന തുകയും നന്ദിയോടെ ഈ അവസരത്തില്‍ ഞാന്‍ ഓര്‍ത്തുപോകുന്നു എന്നാണ് താരം പറയുന്നത്.

മടക്കയാത്രയില്‍ ഞാനും ഹരീഷ് ഏട്ടനും (ഹരീഷ് പേങ്ങന്‍) പൊള്ളാച്ചി രാജു ചേട്ടനും ഒരേ കാറിലായിരുന്നു. ഞങ്ങള്‍ മൂന്നുപേര്‍ക്കും ഏതാണ്ട് ഒരേ സമയത്തതാണ് ക്യാഷ് വന്നതിന്റെ മെസ്സേജും വന്നതെന്നും അനീഷ് പറഞ്ഞു.

പിന്നെന്താണ് …? ഈ കേള്‍ക്കുന്നതെന്ന് ചോദിച്ചാല്‍ അറിയില്ല! ഒന്ന് കൂടി ..! തനിയ്ക്കെതിരെ സംസാരിച്ചവരെ കുറിച്ചു ചോദിച്ചപ്പോള്‍ ചിരി മായാതെ അപ്പോഴും ഉണ്ണി മുകുന്ദന്‍ എന്ന സുഹൃത്ത് പറഞ്ഞത് അതും ഒരു എക്‌സ്പീരിയന്‍സ് ആണ് എന്നാണ് ഉണ്ണി പറഞ്ഞതെന്നും കുറിച്ചാണ് അനീഷ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

You May Also Like