Connect with us

Hi, what are you looking for?

Film News

ബാലതാരമായി എത്തി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ

ബാലതാരമായി എത്തി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമായിരുന്നു അഞ്ചു പ്രഭാകർ, ബാലതാരമായി എത്തിയ അഞ്ചു വളരെ പെട്ടെന്ന് തന്നെ നായികയായി മാറി, മലയാളത്തിലെ ഒട്ടുമിക്ക നടന്മാരുടെ കൂടെയും അഞ്ചു അഭിനയിച്ചു, നിറപ്പകിട്ട്, ജാനകീയം,ജ്വലനം,ഈ രാവില്‍,നരിമാന്‍ തുടങ്ങിയ ചിത്രങ്ങളിൽ കൂടിയാണ് താരം ഏറെ ശ്രദ്ധ നേടിയത്,  മലയാളത്തിലും തമിഴിലുമായി തിളങ്ങി നില്‍ക്കുന്ന സമയം ആണ് അഞ്ജു സിനിമയില്‍ നിന്നും അപ്രത്യക്ഷ ആകുന്നത്. എന്നാൽ പിന്നീട് താരത്തിനെക്കുറിച്ച് യാതൊരു അറിവും ഇല്ലായിരുന്നു.

കുറേനാളുകളായി താരം സിനിമയിൽ സജീവമല്ലാത്തത് കൊണ്ട് താരം മരിച്ചു എന്ന് പറഞ്ഞു കൊണ്ട് വാർത്തകൾ എത്തിയിരുന്നു, സമൂഹ മാധ്യമങ്ങള്‍ എല്ലാം തന്നെ താരത്തിന്റെ മരണ വാര്‍ത്തയില്‍ പ്രതികരിച്ചു കൊണ്ട് ആദരാഞ്ജലികള്‍ വരെ അര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതിനെല്ലാം പ്രതികരിച്ചു കൊണ്ട് താരം എത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ പ്രതികരിച്ച് കൊണ്ട് താരം രംഗത്ത് എത്തിയിരുന്നു, സിനിമയിൽ പലർക്കും ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട്.

ഇപ്പോൾ ഞാനും ഇത് അനുഭവിക്കുന്നു എന്നായിരുന്നു അന്ന് അഞ്ചു പറഞ്ഞത്, ഈ വാർത്ത എന്നെയും എന്റെ കുടുംബത്തെയും മാനസികമായി തളർത്തി എന്നാണ് അന്ന് അഞ്ചു പറഞ്ഞത്, രണ്ടുവയസ്സ് ഉള്ളപ്പോഴാണ് അഞ്ചു സിനിമയിൽ അഭിനയിച്ച് തുടങ്ങിയത്, ഉതിര്‍പ്പൂക്കള്‍ എന്ന ചിത്രമായിരുന്നു ആദ്യ സിനിമ.

തുടര്‍ന്ന് താഴ്‌വാരം കൗരവര്‍, കോട്ടയം കുഞ്ഞച്ചന്‍, നീലഗിരി തുടങ്ങിയ സിനിമകളിൽ താരം ശ്രദ്ധിക്കപ്പെട്ടു. പ്രശസ്ത കന്നഡ നടന്‍ ടൈഗര്‍ പ്രഭാകര്‍ ആണ് താരത്തിന്റെ ഭര്‍ത്താവ്.  എന്നാൽ താരത്തിന്റെ വിവാഹ ജീവിതവും അത്ര സുഖകരം ആയിരുന്നില്ല, ഒടുവിൽ ഇരുവരും വിവാഹ മോചിതരാകുകയായിരുന്നു. ഇരുവര്‍ക്കുമായി അര്‍ജുന്‍ എന്നൊരു മകന്‍ ഉണ്ട്, താരം ഇപ്പോൾ സീരിയലുകളിൽ സജീവമായിരിക്കുകയാണ്.

You May Also Like