Connect with us

Hi, what are you looking for?

Film News

“എന്റെ നട്ടെല്ല് ഷാജിയേട്ടനും മക്കളുമാണ്” – ആനി

ഒരുകാലത്ത് മലയാള സിനിമയുടെ പ്രിയപ്പെട്ട നടിയായിരുന്നു ആനി. ഇപ്പോള്‍ സിനിമയില്‍ താരം സജീവമല്ലെങ്കിലും ആനിയുടെ ഒരുപാട് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ ഇന്നും ഈ നടിയുടെ ആരാധകരാണ്. സിനിമാ മേഖലയില്‍ സജീവമല്ലെങ്കിലും ടെലിവിഷന്‍ പരിപാടികളില്‍ താരം പ്രത്യക്ഷപ്പെടാറുണ്ട്. ഒരു പ്രമുഖ ചാനലില്‍ ഒരു കുക്കറി ഷോയും ആനി അവതരിപ്പിക്കുന്നുണ്ടായിരുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ ഷാജി കൈലാസുമൊത്തുള്ള വിവാഹത്തിന് ശേഷം ആനി സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു.

സിനിമയില്‍ നിന്ന് മാറി നിന്നെങ്കിലും ജീവിതത്തില്‍ പുതു സംരഭങ്ങള്‍ തുടങ്ങി അത് വിജയിപ്പിച്ചെടുത്ത ആളാണ് ആനി. പാചകത്തോട് വലിയ താല്‍പര്യമുള്ള താരം റസ്റ്റോറന്റ് രംഗത്തേക്കാണ് പിന്നീട് തിരിഞ്ഞത്. ഇപ്പോല്‍ ആ സംരഭത്തിന് ഒരു പൊന്‍തൂവല്‍ കൂടി എന്ന് പറഞ്ഞപോലെ പുതിയ ഒരു റസ്‌റ്റോറന്‍് കൂടി തുറന്നിരിക്കുന്നത്. തിരുവനന്തപുരത്തിന് പുറമെ കൊച്ചിയിലും പുതിയ റസ്റ്റോറന്റ് തുറന്നിരിക്കുകയാണ് താരം.

ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞതോടെ തന്റെ ഭര്‍ത്താവിനെയും മക്കളെയും കുറിച്ച് ആനി മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളും പ്രേക്ഷക ശ്രദ്ധ നേടുകയാണ്. കുടുംബത്തിന്റെ പിന്തുണ കൊണ്ടു മാത്രമാണ് ഈ സംരംഭം മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് ആനി പറഞ്ഞു. തന്റെ നട്ടെല്ല് തന്നെ ഷാജിയേട്ടനും മക്കളുമാണെന്നും അവരുടെ ആത്മവിശ്വാസമാണ് തന്റെ ബലമെന്നും ആനി വ്യക്തമാക്കി.

ഇങ്ങനെയൊരു സംരംഭം കൊണ്ട് ഒരുപാട് പേര്‍ക്ക് ജോലി കൊടുക്കുവാന്‍ കഴിഞ്ഞതിലും സന്തോഷം ഉണ്ടെന്നും ആനി പറഞ്ഞു. ഒരു സ്ത്രീയ്ക്ക് ഓരോ കുടുംബത്തില്‍ നിന്നും ഇതുപോലെ സപ്പോര്‍ട്ട് കിട്ടണം എന്നും ആനി അഭിപ്രായപ്പെട്ടു. ജഗന്‍, ഷാരോണ്‍, റുഷിന്‍ എന്നിങ്ങനെ മൂന്നു ആണ്‍മക്കളാണ് ആനി- ഷാജി കൈലാസ് ദമ്പതികള്‍ക്ക് ഉള്ളത്. ഇവരില്‍ ഒരാള്‍ സിനിമാ പിന്നണി രംഗത്ത് സജീവമാണ്.

 

You May Also Like