Connect with us

Hi, what are you looking for?

Film News

സിനിമയിൽ ഒരു കോമ്പറ്റിഷൻ എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല, അനൂപ് മേനോൻ

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് അനൂപ് മേനോൻ. നടനായും തിരക്കഥാകൃത്തായും മലയാളി പ്രക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് അനൂപ് മേനോൻ. ഇപ്പോൾ അടുത്തിടെ താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രമാണ് പത്മ. ഈ സിനിമയുടെ തിരക്കഥയും താരത്തിന്റേത് തന്നെ ആയിരുന്നു. അവതാരകനായി എത്തിയ അനൂപ് മേനോൻ സീരിയലുകളിൽ കൂടിയാണ് തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. അതിനു ശേഷമാണ് താരം സിനിമയിലേക്ക് എത്തുന്നത്. സിനിമയിലേക്ക് എത്തി വർഷങ്ങൾക്ക് ഇപ്പുറം തിരക്കഥാകൃത്ത് ആയും സംവിധായകൻ ആയും എല്ലാം തിളങ്ങി നിൽക്കുകയാണ് ഇപ്പോൾ താരം. നിരവധി ആരാധകർ ആണ് താരത്തിന് ഇന്ന് ഉള്ളത്.

ഇപ്പോഴിതാ താരം തന്റെ സിനിമകളെ കുറിച്ചും ജീവിതത്തെ കുറിച്ചും പറഞ്ഞ കാര്യങ്ങൾ ആണ് പ്രേക്ഷകാരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജീവിതത്തിൽ വളരെ മോശം അവസ്ഥയിൽ കൂടി കടന്നു പോയിട്ടുള്ള ആൾ ആണ് ഞാൻ എന്നും അത് കൊണ്ട് സിനിമയിൽ ഉണ്ടാകുന്ന പരാചയങ്ങൾ ഒന്നും എന്നെ അധികം ബാധിച്ചിരുന്നില്ല എന്നുമാണ് അനൂപ് മേനോൻ പറയുന്നത്. ഇതിലും വലുത് മറികടന്ന് വന്നതാണ് ഞാൻ. അത് കൊണ്ട് എന്നെ ഇതൊന്നും കാണിച്ച് പേടിപ്പിക്കാൻ കഴിയില്ല എന്നും താരം പറയുന്നു. എൽ എൽ ബി യ്ക്ക് റാങ്ക് കിട്ടിയ ആൾ ആണ് ഞാൻ. എന്നിട്ടും ആ ഫീൽഡ് ഉപേക്ഷിച്ച് എന്റെ ഇഷ്ടമായ അഭിനയത്തിന്റെ പുറകെ വന്ന ആൾ ആണ് ഞാൻ. എല്ലാവരും അവരുടെ ഇഷ്ടങ്ങളുടെ പുറകെയാണ് പോകേണ്ടത്.

എന്നാൽ സാഹചര്യം കാരണം പലർക്കും അതിനു കഴിയില്ല. അച്ഛന് ബിസിനസ് ആയിരുന്നു. അച്ഛന്റെ ബിസിനെസ്സിൽ തകർച്ച വന്നപ്പോഴാണ് ഞാൻ ബിസിനസിലേക്ക് ഇറങ്ങുന്നത്. ആ സമയത്ത് എൽ എൽ ബിക്ക് പഠിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഉച്ച വരെ ക്ലാസിന് പോയിട്ട് ഉച്ച കഴിഞ്ഞു ഞാൻ അച്ഛന്റെ കടയിൽ പോയിരിക്കും. രണ്ടു വര്ഷം അങ്ങനെ ആയിരുന്നു. ഒടുവിൽ ഞങ്ങൾ തിരിച്ച് വരവ് നടത്തി. അച്ഛന്റെ ബിസിനെസ്സ് പങ്കാളിയുടെ ചതിയായിരുന്നു അച്ഛനു പരാജയം ഉണ്ടാക്കിയത്. കുറച്ച് നാളുകൾ കഴിഞ്ഞു ഇയാൾ വന്നു അച്ഛനോട് മാപ്പ് പറഞ്ഞു. അച്ഛൻ മാപ്പ് കൊടുക്കുകയൂം ചെയ്തു. എന്നാൽ അത് കഴിഞ്ഞു രണ്ടു മൂന്ന് ദിവസം കഴിഞ്ഞു മരിച്ച് പോയി എന്നുമാണ് അനൂപ് മേനോൻ പറയുന്നത്.

You May Also Like