Connect with us

Hi, what are you looking for?

Film News

നിന്നെ സ്‌നേഹിക്കാതിരിക്കാന്‍ ആര്‍ക്കാണ് കഴിയുക! മഹാവീര്യറിലെ അനുരാഗമനം.. വീഡിയോ കാണാം..!

മലയാളി സിനിമാ പ്രേമികള്‍ക്ക് ഒരു പുത്തന്‍ അനുഭവം ആയിരുന്നു മഹാവീര്യര്‍ എന്ന സിനിമ. നിവിന്‍ പോളി, ആസിഫ് അലി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയ സിനിമ തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ സിനിമയിലെ ഒരു വീഡിയോ ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. അനുരാഗ മനം.. എന്ന് തുടങ്ങുന്ന പാട്ടാണ് പുറത്ത് വിട്ടിരിക്കുന്നത്. ആസിഫ് അലിയാണ് ഗാനരംഗത്ത് ഉള്ളത്.

മൂന്ന് മിനിറ്റും ഇരുപത്തിയൊന്ന് സെക്കന്റുമുള്ള ഗാനമാണ് ഇത്. തീയറ്ററില്‍ നല്ലൊരു ഫീല്‍ നല്‍കിയ ഗാനമാണ് ഇതെന്നാണ് ആരാധകര്‍ കമന്റുകളായി കുറിയ്ക്കുന്നത്. മഹാവീര്യറിലെ അടിപൊളി ഗാനം തന്നെ ആയിരുന്നു അനുരാഗ മനം. ഈ ഗാനം എത്തിയപ്പോള്‍ തീറ്ററില്‍ ഒരു വല്ലാത്ത ഫീല്‍ തന്നെ ആയിരുന്നു എന്നും ചിലര്‍ പറയുന്നു. ചിത്രത്തിലെ മറ്റ് ഗാനങ്ങളും പുറത്ത് വിടൂ എന്ന് ആവശ്യപ്പെടുന്നവരും ഉണ്ട്. ഇഷാനാണ് പാട്ട് കംപോസ് ചെയ്തിരിക്കുന്നത്.

ബി.കെ ഹരിനാരാണന്റെ വരികളില്‍ കാര്‍ത്തിക്കും അന്വേഷയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആസിഫ് അലി അവതരിപ്പിക്കുന്ന വീരഭദ്രന്‍ എന്ന കഥാപാത്രത്തിന്റെ പ്രണയ രംഗങ്ങളാണ് വീഡിയോയില്‍ ഉടനീളം ഉള്ളത്. രാജാവിന്റെ നിര്‍ദേശ പ്രകാരം ഒരു സുന്ദരിയായ പെണ്ണിനെ തേടി കണ്ടുപിടിച്ച് അത് രാജസദസ്സിലേക്ക് എത്തിക്കുന്നതാണ് ഈ ഗാനരംഗം.

 

അതേസമയം, മഹാവീര്യര്‍ സിനിമ തന്നെ പ്രേക്ഷകര്‍ക്ക് മറ്റൊരു സിനിമാ അനുഭവം ആയിരുന്നു ടൈം ട്രാവലും ഫാന്റസിയും എല്ലാം ഒത്തുച്ചേര്‍ന്ന് ഈ സിനിമ എബ്രിഡ് ഷൈനാണ് സംവിധാനം ചെയ്തിരിക്കുന്നത്. പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്റെ കഥയുടെ അടിസ്ഥാനത്തിലാണ് ഈ സിനിമ എടുത്തിരിക്കുന്നത്.

You May Also Like