Connect with us

Hi, what are you looking for?

Film News

ഹണിമൂണിന് എവിടെയാണ് പോകുന്നത്..? മഹേഷ് ഭായ്‌ക്കൊപ്പം അനുശ്രീ..!

മലയാളികളുടെ പ്രിയ നടിയാണ് അനുശ്രീ. അഭിനയ ജീവിതത്തോടൊപ്പം സോഷ്യല്‍ മീഡിയ ഇടങ്ങളിലും സജീവമായ താരത്തിന്റെ ഏറ്റവും പുതിയ റീല്‍സ് വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. തന്റെ സഹോദരന്‍ മഹേഷ് ഭായ്‌ക്കൊപ്പമാണ് അനുശ്രീ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഉര്‍വശിയും ജയറാമും അഭിനയിച്ച് ഹിറ്റാക്കിയ ഒരു രംഗമാണ് ഇരുവരും ചേര്‍ന്ന് അവതരിപ്പിക്കുന്നത്. താരങ്ങളുടെ ലിപ്പ് സിങ്കില്‍ ഒരു വ്യത്യാസവും ഇല്ലാതെ തന്നെ നല്ല സൂപ്പര്‍ ആയി വീഡിയോ ചെയ്തിട്ടുണ്ട് എന്നാണ് ആരാധകര്‍ കമന്റുകളായി കുറിയ്ക്കുന്നത്.

സിനിമാ തിരക്കുകള്‍ക്കൊപ്പവും തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി നടി സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കാറുണ്ട്, താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ അനുശ്രീയുടേയും സഹോദരന്റേയും റീല്‍സ് വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ട്വല്‍ത്ത് മാന്‍ എന്ന മലയാള ചിത്രമാണ് അനുശ്രീയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്.

മോഹന്‍ലാല്‍ നായകനായി എത്തിയ സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ ആണ് അനുശ്രീ എത്തിയിരുന്നത്. ചിത്രത്തില്‍ മലയാള സിനിമാ രംഗത്തെ യുവ അഭിനേതാക്കളുടെ ഒരു നിര തന്നെ ഉണ്ടായിരുന്നു. ഇവരുമായി ഒരു പുതിയ സൗഹൃദബന്ധം ഉണ്ടാക്കിയെടയുക്കാനും താരത്തിന് സാധിച്ചിരുന്നു.

ഡയമണ്ട് നെക്ലസ് എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് എത്തിയ അനുശ്രീയുടെ അഭിനയ യാത്ര ഇപ്പോള്‍ താര എന്ന സിനിമ വരെ എത്തിനില്‍ക്കുകയാണ്. താരയാണ് അനുശ്രീയുടേതായി ഇനി പുറത്തിറങ്ങാനുള്ള സിനിമ. ഇതിനോടകം അനുശ്രീ അവതരിപ്പിച്ച വ്യത്യസ്ത സ്ത്രീ കഥാപാത്രങ്ങള്‍ എല്ലാം മലയാളി ആരാധകരുടെ മനസ്സില്‍ ഇടം പിടിച്ചവയാണ്.

 

View this post on Instagram

 

A post shared by Anusree (@anusree_luv)

You May Also Like