Connect with us

Hi, what are you looking for?

Film News

ചെമ്പരത്തി കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ട്…! വിനയചന്ദ്രന്‍ മാഷ് എവിടെയെന്ന് അനുശ്രീയോട് ആരാധകര്‍!

ആദ്യ സിനിമകൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സില്‍ പതിഞ്ഞ മുഖമാണ് നടി അനുശ്രീയുടേത്. സിനിമാ ജീവിതത്തോടൊപ്പം സോഷ്യല്‍ മീഡിയ ഇടങ്ങളിലും സജീവമായ താരത്തിന്റെ ഏറ്റവും പുതിയ റീല്‍സ് വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. മാണിക്യകല്ല് എന്ന സിനിമയിലെ ഗാനത്തിനാണ് ഇത്തവണ അനുശ്രീ റീല്‍സ് വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുന്നത്. ചുവന്ന സാരിയില്‍ അതീവസുന്ദരിയായി എത്തിയ താരത്തിന്റെ റീല്‍സും പൊളിച്ചു എന്നാണ് ആരാധകര്‍ പറയുന്നത്.. മാണിക്യകല്ല് എന്ന ചിത്രത്തിലെ ചെമ്പരത്തി

കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ട് എന്ന് തുടങ്ങുന്ന ഗാനത്തിന് വേണ്ടി അഭിനയിച്ചാണ് അനുശ്രീ വീഡിയോ പങ്കുവെച്ചിരിക്കുന്നത്… ഗാനത്തിലെ വരികള്‍ തന്നെയായ പിണങ്ങി നിന്ന പരലുകളും ഇണങ്ങി വന്നു കഥ പറയാന്‍.. എന്ന വരികള്‍ കുറിച്ചുകൊണ്ട് ആണ് അനുശ്രീ എത്തിയത്. വിനയ ചന്ദ്രന്‍ മാഷ് എവിടെയെന്നും അനുശ്രീയോട് ആരാധകര്‍ ചോദിക്കുന്നു. ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് വിനയചന്ദ്രന്‍ എന്നത്. പ്രണവ് ആണ് അനുശ്രീയ്ക്ക് ഈ മനോഹരമായ വീഡിയോ എടുത്ത് നല്‍കിയിരിക്കുന്നത്.

അഭിഷേകാണ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. വീഡിയോയില്‍ അനുശ്രീ വളരെ ക്യൂട്ടായി അഭിനയിച്ചു എന്നാണ് ആരാധകര്‍ പറയുന്നത്.. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റ് അറിയിച്ച് എത്തുന്നത്. ട്വല്‍ത്ത്മാന്‍ എന്ന ചിത്രത്തിലാണ് അനുശ്രീ ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ജീത്തു ജോസഫ് -മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം വലിയ ഹിറ്റായി മാറിയിരുന്നു..

 

View this post on Instagram

 

A post shared by Anusree (@anusree_luv)

സിനിമയില്‍ ഒരു പ്രധാന വേഷം അവതരിപ്പിച്ചാണ് അനുശ്രീ എത്തിയിരുന്നത്. താര എന്ന് പേരിട്ടിരിക്കുന്ന സിനിമയാണ് അനുശ്രീയുടെ വരാനിരിക്കുന്ന ചിത്രം. സിനിമ ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്.

You May Also Like