Connect with us

Hi, what are you looking for?

Film News

സിനിമ കൊള്ളില്ലെങ്കിൽ എന്തൊക്കെ ചെയ്താലും തിയേറ്ററിൽ ആളുകയറില്ല

നിരവധി ആരാധകർ ഉള്ള യുവ നായിക നടിയാണ് അപർണ്ണ ബാലമുരളി. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം ശക്തമായ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.  മലയാളത്തിൽ മാത്രമല്ല, തമിഴിലും മികച്ച വേഷങ്ങൾ ആണ് താരത്തിനു ലഭിച്ചത്. തമിഴിൽ അപർണ്ണ ആദ്യമായി അഭിനയിച്ച സുരൈരെ പോട്ടര് എന്ന ചിത്രത്തിലെ അഭിനയത്തിന് അപര്ണയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരവും ലഭിച്ചിരുന്നു. നായിക പ്രാധാന്യമുള്ള വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിൽ അപർണ്ണ എന്നും ശ്രദ്ധിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേശങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

തന്റെ സിനിമ ജീവിതത്തിൽ അധികം വിമർശനങ്ങൾ ഒന്നും സോഷ്യൽ മീഡിയയിൽ നേരിടാത്ത നായികമാരിൽ ഒരാൾ കൂടിയാണ് അപർണ്ണ. ഇപ്പോഴിതാ താരം ആദിപുരുഷ് സിനിമയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത് . സിനിമ റിലീസ് ചെയ്യുന്ന തീയേറ്ററുകളിൽ എല്ലാം ഹനുമാന് വേണ്ടി ഒരു സീറ്റ് സിനിമയുടെ അണിയറ പ്രവർത്തകർ ഒഴിച്ചിടുമെന്നു പ്രഖ്യാപിച്ചിരുന്നു. ഇത് അനുസരിച്ച് എല്ലാ ഷോകൾക്കും ഒരു സീറ്റ് ഹനുമാന് വേണ്ടി ഒഴിച്ചിടുകയും ചെയ്തു. ഇതിനെ കുറിച്ചാണ് അപർണ്ണ തന്റെ അഭിപ്രായം വ്യക്തമാക്കുന്നത്. ഹനുമാന് ഒരു സീറ്റ് ഒഴിച്ചിടുക എന്നത് അതിന്റെ അണിയറ പ്രവർത്തകരുടെ മാത്രം തീരുമാനം ആണ്. അവർക്കിടയിൽ ആണ് അതിന്റെ ചർച്ചകൾ നടന്നത്.

ഇത് കൊണ്ട് അവർ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് അവർക്ക് മാത്രമേ അറിയൂ. എന്നാൽ എന്റെ ചിത്രം ആയിരുന്നു എങ്കിൽ ഒരിക്കലും ഇങ്ങനെ ഒരു സീറ്റ് ഒഴിച്ചിടില്ലായിരുന്നു. സിനിമ നല്ലത് ആണെങ്കിൽ അത് കാണാൻ ആളുകൾ തിയേറ്ററിൽ കയറും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. സിനിമ നല്ലത് അല്ലെങ്കിൽ എന്തൊക്കെ ചെയ്താലും അത് കാണാൻ ആളുകൾ തിയേറ്ററിൽ കയറിയില്ല  എന്നതാണ് സത്യം. അത് കൊണ്ട് തന്നെ സിനിമ എടുക്കുമ്പോൾ അതിന്റെ ക്വാളിറ്റി ആണ് ശ്രദ്ധിക്കേണ്ടത് എന്നും അപർണ്ണ പറഞ്ഞു.

You May Also Like