Connect with us

Hi, what are you looking for?

Film News

സിനിമ നല്ലതാണെങ്കില്‍ എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്? ഞാനാരുന്നെങ്കില്‍ അങ്ങനെ ചെയ്യില്ല- അപര്‍ണ ബാലമുരളി

റിലീസിന് മുന്‍പ് തന്നെ ഏറെ വൈറലായ ചിത്രമാണ് പ്രഭാസ് നായകനായ ആദിപുരുഷ്. തിയ്യേറ്ററില്‍ ചിത്രത്തിന് പ്രതീക്ഷ നിലനിര്‍ത്താന്‍ ആയില്ലായിരുന്നു. ആദ്യദിനം മാത്രം പ്രീ ബുക്കിംഗിലൂടെ റെക്കോര്‍ഡ് കലക്ഷന്‍ നേടി. പിന്നീടെല്ലാം നെഗറ്റീവ് റിവ്യൂസാണ് ചിത്രത്തിന് ലഭിച്ചത്.

ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയ്യേറ്ററില്‍ ഒരു സീറ്റ് ഹനുമാന് വേണ്ടി ഒഴിച്ചിടണമെന്ന് അണിയറപ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്തിരുന്നു. അതുപ്രകാരം സീറ്റ് ഒഴിച്ചിട്ട് പൂജയും മറ്റും നടത്തുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഒരു സീറ്റ് ഹനുമാനായി ഒഴിച്ചിട്ട സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി പേര്‍ വിഷയത്തില്‍ പ്രതികരിച്ചിരുന്നു.

ഇപ്പോഴിതാ നടി അപര്‍ണ ബാലമുരളിയും സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. താന്‍ ഒരുക്കുന്ന സിനിമയാണെങ്കില്‍ ഒരിക്കലും ഹനുമാനായി സീറ്റ് ഒഴിച്ചിടില്ല എന്നാണ് അപര്‍ണ പറഞ്ഞത്.

അവിടെ എന്താണ് നടന്നതെന്ന് എനിക്കറിയില്ല. അവര്‍ക്ക് അങ്ങനെ തോന്നി, അവര്‍ അങ്ങനെ ചെയ്തു. അതില്‍ പ്രത്യേകിച്ച് നമുക്കൊന്നും ചെയ്യാന്‍ പറ്റില്ല. പക്ഷേ ഞാനാണ് ആ ചിത്രം ചെയ്തിരുന്നതെങ്കില്‍ അങ്ങനെ ചെയ്യില്ല.

ഞാന്‍ എപ്പോഴും വിശ്വസിക്കുന്നത് നമ്മുടെ വര്‍ക്ക് നന്നായി ചെയ്യണമെന്നാണ്. അതിന്റെ റിസള്‍ട്ട് എപ്പോഴും പ്രേക്ഷകരില്‍ നിന്നും കിട്ടും. സിനിമ നല്ലതാണെങ്കില്‍ എന്തിനാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നതെന്ന് താരം ചോദിക്കുന്നു.

നല്ല ചിത്രങ്ങള്‍ എപ്പോഴും പ്രേക്ഷകര്‍ ഏറ്റെടുക്കും. എന്തൊക്കെ ചെയ്തിട്ടും സിനിമയ്ക്ക് ക്വാളിറ്റി ഇല്ലെങ്കില്‍ ആളുകള്‍ കാണില്ല. നമ്മുടെ പ്രേക്ഷകര്‍ ബുദ്ധിയുള്ളവരാണ്. അവര്‍ നന്നായി വിലയിരുത്താന്‍ കഴിവുള്ളവരാണ്. അതുകൊണ്ടു തന്നെ എന്തൊക്കെ കാര്യങ്ങള്‍ സിനിമയിലേക്ക് കൊണ്ടുവന്നാലും ഒരു സിനിമയെ സ്വാധീനിക്കാന്‍ പോകുന്നില്ലെന്നും അപര്‍ണ വ്യക്തമാക്കി.

You May Also Like