Connect with us

Hi, what are you looking for?

Film News

അവസാന ദിവസംവരെ ക്ഷമിച്ചിരുന്നു, പാക്കപ്പ് ദിവസം അവനെ പിടിച്ച് രണ്ടെണ്ണം കൊടുത്തു- സെറ്റിലെ ദുരനുഭവം പങ്കുവച്ച് അഷിക

സോഷ്യല്‍ മീഡിയ താരത്തില്‍ നിന്നും സിനിമാലോകത്തേക്ക് എത്തിയ നായികയാണ് അഷിക അശോകന്‍. അഷികയുടെ ആദ്യത്തെ സിനിമയാണ് മിസ്സിങ് ഗേള്‍. ചിത്രം റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.ഇപ്പോഴിതാ സിനിമാ ലോകത്തുനിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് അഷിക.

മിസ്സിങ് ഗേള്‍ എന്ന സിനിമയ്ക്ക് ശേഷം അഭിനയിച്ച തമിഴ് സിനിമയില്‍ നിന്നാണ് മോശം അനുഭവം നേരിട്ടതെന്നാണ് അഷിക വെളിപ്പെടുത്തിയത്. തമിഴ് സിനിമയുടെ സെറ്റില്‍ വച്ച് സഹകരിക്കാന്‍ ആവശ്യപ്പെട്ടു, കൂടെ 25 ലക്ഷത്തിന്റെ കാര്‍ വാഗ്ദാനം ചെയ്‌തെന്നും അഷിക പറയുന്നു.

അയാള്‍ സിനിമയെ കരുവായിട്ട് ഉപയോഗിക്കുകയായിരുന്നു. സിനിമാ ഇന്‍ഡസ്ട്രിയിലെ ആളല്ല. ഇന്‍ഡസ്ട്രിയില്‍ ഇത്ര ക്രൂരമനോഭാവമുള്ള ആള്‍ക്കാരില്ല. സിനിമയുടെ കാര്യം പറഞ്ഞ് തന്നെ ബന്ധപ്പെടുകയായിരുന്നു. തന്നിലെ സിനിമാ മോഹത്തിനെ അയാള്‍ ഉപയോഗിക്കുകയായിരുന്നെന്നും താരം പറയുന്നു.

അയാള്‍ പട്ടാമ്പിക്കാരനാണ്. കൊച്ചിയില്‍ തന്നെയാണ് ജോലി ചെയ്യുന്നത്.
തന്റെ നാട്ടില്‍ വച്ചാണ് അയാളെ കണ്ടുമുട്ടിയത്. തന്നോടൊപ്പം അമ്മയും കൂടെയുണ്ടായിരുന്നു. അന്നൊക്കെ നല്ല സംസാരമായിരുന്നു. തനിക്ക് സിനിമയെ കുറിച്ച് പറഞ്ഞു തരാന്‍ ആരുമില്ലായിരുന്നു.

ആദ്യമൊക്കെ മാന്യമായിട്ടുള്ള സംസാരമായിരുന്നു. പിന്നീടാണ് ടോണ്‍ മാറിയത്.
മുഖത്ത് നോക്കി തന്നെ ചോദിക്കുകയും ചെയ്തു. കേട്ടപ്പോള്‍ തന്നെ ഞെട്ടിപ്പോയി. തനിക്ക് അങ്ങനെ ഒന്നും കേട്ട് ശീലമില്ല. ആരോടും പറയുന്നതും കേട്ടിട്ടില്ല. സങ്കടംസഹിക്കാനാവാതെ പൊട്ടിക്കരഞ്ഞു. കരഞ്ഞു കൊണ്ട് തന്നോട് ഇക്കാര്യം സംസാരിക്കരുത്, എന്നും നോയും പറഞ്ഞു. സിനിമ തന്റെ സ്വപ്നമാണ്. അതിനെ വിലകുറച്ച് കാണരുതെന്നും താരം പറഞ്ഞു

അയാളുടെ ഭാവം ഇതൊക്കെ എത്ര കണ്ടിരിക്കുന്നവെന്നായിരുന്നു. നിങ്ങളെ ഞാന്‍ സഹോദരനെ പോലെയാണെന്ന് കാണുന്നത് എന്ന് പറഞ്ഞപ്പോള്‍ കൂടെ മനസലിവ് തോന്നാത്തവര്‍ എന്ത് മനുഷ്യരാണെന്നും അഷിക ചോദിക്കുന്നു.

തമിഴില്‍ അഭിനയിക്കാന്‍ പോകുന്നത് വരെ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. അഭിനയിച്ചു കൊണ്ടിരിക്കെയായിരുന്നു സംഭവം. അതിനിടയില്‍ സീന്‍ ക്രിയേറ്റ് ചെയ്യുന്നത് സിനിമയെ ബാധിക്കുമെന്ന് കരുതി ക്ഷമിച്ചിരുന്നു. പക്ഷേ പാക്കപ്പിന്റെ അവസാന ദിവസം അവനെ പിടിച്ച് രണ്ടെണ്ണം കൊടുത്തുവെന്നും നടി പറഞ്ഞു.

എന്നാല്‍ തിരിച്ച് നല്ല അടി തന്നെ അടിക്കുകയും പിടിച്ചു തള്ളുകയും ചെയ്തു. അതോടെ സെറ്റിലുള്ളവരെല്ലാം കാര്യം അറിഞ്ഞു. അതോടെ അയാള്‍ എഴുന്നേറ്റ് ഓടി. പക്ഷേ എഡികള്‍ ഓടിച്ച് പിടിച്ച് നന്നായി പെരുമാറി. അതിന് ശേഷം വന്നിട്ടില്ലെന്നും അഷിക പറയുന്നു.

സിയോണ്‍ ക്രിയേഷന്‍സ് എന്നാണ് അയാളുടെ ഏജന്‍സിയുടെ പേര്. അവര്‍ക്ക് ഓഫീസ് ഒന്നുമില്ല. സിനിമയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ് തന്റെ അനുഭവം പങ്കുവയ്ക്കുന്നതെന്നും അഷിക വ്യക്തമാക്കി.

You May Also Like