Connect with us

Hi, what are you looking for?

Film News

അതിഥി വേഷങ്ങളില്‍ കസറുന്ന ആസിഫ് അലി..! അതിന് പിന്നിലെ രഹസ്യം ഇതാണ്..!!

മലയാള സിനിമാ രംഗത്ത് തന്റെ ഓരോ പുതിയ കഥാപാത്രത്തിലൂടെയും ആരാധകരെ ഞെട്ടിക്കുന്ന നടനാണ് ആസിഫ് അലി. സിനിമയില്‍ മുഴുനീള കഥാപാത്രം ആയില്ലെങ്കില്‍ പോലും അതിഥി വേഷങ്ങളില്‍ എത്തി സിനിമകളില്‍ മിന്നും പ്രകടനം കാഴ്ച്ചവെയ്ക്കുന്ന ആരാധകരുടെ പ്രിയ താരം. പല സിനിമകളിലും അതിഥി വേഷങ്ങളില്‍ എത്തി സിനിമാ പ്രേമികളെ ഞെട്ടിക്കുന്ന ആസിഫ്, എന്താണ് ഇതിന് പിന്നിലെ രഹസ്യം എന്ന് വെളിപ്പെടുത്തിയിരുന്നു. റോഷാക്ക് എന്ന ചിത്രത്തിലാണ് അദ്ദേഹം ഏറ്റവും ഒടുവില്‍ അതിഥി വേഷത്തില്‍ എത്തിയത്..

ഒരു മുഖം മൂടിയ്ക്ക് പിറകില്‍ നിന്ന് പോലും സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ തന്നെ ആസിഫ് അലി എത്തി. ഒരു ഡയലോഗ് പോലും ഇല്ലെങ്കിലും പ്രേക്ഷകരെ സിനിമയിലുടനീളം ഞെട്ടിച്ച പ്രകടനം ആയിരുന്നു ആസിഫിന്റേത്. ഇതിന് മുന്‍പും പല സിനിമകളിലും അദ്ദേഹം അതിഥി വേഷങ്ങളില്‍ എത്തിയിട്ടുണ്ട്. മല്ലുസിംഗ്, ഉസ്താദ് ഹോട്ടല്‍, വെള്ളിമൂങ്ങ, അമര്‍ അക്ബര്‍ അന്തോണി എന്നീ സിനിമകളില്‍ ആസിഫ് അതിഥി വേഷങ്ങളില്‍ എത്തിയിരുന്നു. താന്‍ സൗഹൃദത്തിന്റെ പേരിലാണ് ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യുന്നത് എന്ന് ഒരിക്കല്‍ ആസിഫ് അലി തുറന്ന് പറഞ്ഞിരുന്നു…സിനിമാ രംഗത്ത് വളരെ വലിയൊരു സൗഹൃദ വലയം തന്നെ ആസിഫ് അലിയ്ക്ക് ഉണ്ട്.

സൗഹൃദത്തിന്റെ പേരിലാണ് അതിഥി വേഷങ്ങള്‍ ചെയ്യാന്‍ എത്തുന്നത് എന്ന താരത്തിന്റെ ആ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ വീണ്ടും ഓര്‍ക്കുന്നത്. അതിഥി വേഷത്തില്‍ ആസിഫ് അലിയാണോ.. സിനിമ വേറെ റേഞ്ച് ആകുമെന്ന് റോഷാക്ക് സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രവചനങ്ങളും ചര്‍ച്ചകളും നടന്നിരുന്നു.. അതൊന്നും വെറുതെയായില്ല..

റോഷാക്ക് ചിത്രത്തില്‍ ദിലീപ് എന്ന കഥാപാത്രത്തിലാണ് ആസിഫ് എത്തിയത്. സിനിമ റിലീസ് ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ആസിഫ് അലിയാണ് ദിലീപ് എന്ന കഥാപാത്രമായി എത്തിയത് എന്ന കാര്യം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്.

You May Also Like