Connect with us

Hi, what are you looking for?

Film News

ആരാധകരുമായി സംസാരിക്കുന്നതിനിടയിൽ ആണ് ഈ ചോദ്യം വന്നത്

അശ്വതി ശ്രീകാന്തിനെ അറിയാത്ത മലയാളി പ്രേക്ഷകര്‍ ഉണ്ടാവില്ല.. നടിയായും, അവതാരികയായും താരം ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. പ്രമുഖ ചാനലില്‍ സംപ്രേക്ഷണം ചെയ്തു വന്ന ചക്കപ്പഴം എന്ന പരമ്പരയാണ് അശ്വതിയെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കി മാറ്റിയത്. ടെലിവിഷന്‍ രംഗത്തോടൊപ്പം സോഷ്യല്‍ മീഡിയ രംഗത്തും സജീവമാണ് താരം, തന്റെ ഫോട്ടോകളും കുടുംബത്തിന്റെ വിശേഷങ്ങളുമായി നടി എന്നും ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. വലിയ സ്വീകാര്യതയാണ് താരത്തിന് ലഭിക്കുന്നത്. അതേസമയം, നല്ല രീതിയിലുള്ള വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും ജീവിതത്തിലേക്ക് പകര്‍ത്തുകയും മറ്റുള്ള കമന്റുകള്‍ക്ക് വായടപ്പിക്കുന്ന മറുപടി കൊടുക്കുകയും ചെയ്യുന്ന വ്യക്തി കൂടിയാണ് അശ്വതി ശ്രീകാന്ത്.

യൂട്യൂബറായി കൂടി എത്തുന്ന താരത്തിന് തന്റെ ജീവിതാനുഭവങ്ങള്‍ ഒരുപാട് പേര്‍ക്ക് പ്രചോദനമായി മാറിയിട്ടുണ്ട്. തന്റെ വിശേഷങ്ങളും തന്റെ മക്കളുടെ വിശേഷങ്ങളുമേല്ലാം അശ്വതി ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവ എല്ലാം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. പലപ്പോഴും കുട്ടികളെ വളർത്തുന്ന കാര്യത്തിൽ പല രക്ഷിതാക്കളും അശ്വതിയോട് ടിപ്സ് ചോദിക്കുകയും താരം അതിനു മറുപടി കൊടുക്കുകയും ചെയ്യാറുണ്ട്. ഇപ്പോഴിത അശ്വതി നടത്തിയ ക്യൂ ആൻഡ് എ സെക്ഷനിൽ വന്ന ചോദ്യങ്ങളും അതിന് താരം നൽകിയ ഉത്തരവുമാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

എങ്ങനെയാണ് ചെറുപ്പം നിലനിർത്തുന്നത് എന്നാണ് ഒരാൾ ചോദിച്ച ചോദ്യം. മുപ്പതുകളിൽ ചെറുപ്പം നിന്നില്ലെങ്കിൽ പിന്നെ എപ്പോഴാണ് എന്നാണ് അശ്വതി പറഞ്ഞ മറുപടി. പോസ്റ്റ് പാർട്ടം ഡിപ്രഷൻ എങ്ങനെ മറികടക്കാം എന്ന മറ്റൊരു ചോദ്യത്തിന് നിങ്ങളെ അലട്ടുന്ന പ്രെശ്നം എന്താണെന്ന് കണ്ടെത്തി അതിനാണ് പ്രതിവിധി ചെയ്യേണ്ടത് എന്നാണ് താരം പറഞ്ഞത്. അമ്മയുടെ വാക്കുകള്‍ ധിക്കരിച്ചു മുന്നോട്ട് പോയതില്‍ ഇപ്പോള്‍ ആലോചിച്ചിക്കുമ്പോള്‍ എന്ത് തോന്നുന്നുവെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. അതിന് അശ്വതിയുടെ മറുപടി ഇങ്ങനെ ആയിരുന്നു, എനിക്കും അമ്മയ്ക്കും അതിൽ ഒരു കുഴപ്പോം തോന്നുന്നില്ല എന്നാണ്.

You May Also Like