Connect with us

Hi, what are you looking for?

Film News

ഭടനില്‍ നിന്ന് രാജാവിലേക്ക് വന്ന ബാബു ആന്റണി..!!

മലയാളത്തിന്റെ പവര്‍സ്റ്റാര്‍ എന്നറിയപ്പെടുന്ന നടനാണ് ബാബു ആന്റണി. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഇടവേള എടുത്ത് അദ്ദേഹം വീണ്ടും അഭിനയ രംഗത്ത് സജീവമായിരിക്കുകയാണ്. ബാബു ആന്റണിയുടെ തിരിച്ചു വരവ് ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ആഘോഷമാക്കി മാറ്റിയത്. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം.. തനിക്ക് മറ്റ് കഥാപാത്രങ്ങളും വഴങ്ങുമെന്ന് തെളിയിച്ചതാണ്. ഇപ്പോഴിതാ ബാബു ആന്റണി ചെയ്തതില്‍ ഏറെ പ്രശംസകള്‍ നേടിയ വൈശാലി എന്ന ചിത്രത്തിലെ രാജാവിന്റെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് അദ്ദേഹം. എം.ടി വാസുദേവന്‍നായരുടെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണ് വൈശാലി.

സിനിമയില്‍ ആദ്യം തനിക്ക് നിശ്ചയിച്ച വേഷം ഒരു ഭടന്റേത് ആയിരുന്നു എന്നും പിന്നീട് എങ്ങനെയാണ് ആ വേഷം രാജാവിലേക്ക് എത്തിയത് എന്നതിനെ കുറിച്ചുമാണ് താരം തുറന്ന് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്… ഭരതേട്ടന്റെ മനസില്‍ രാജാവിന്റെ രൂപത്തില്‍ താന്‍ ആയിരുന്നു. തന്നെ നേരില്‍ കാണുന്നതിന് മുമ്പാണ് അദ്ദേഹം ലോമപാദ മഹാരാജാവിനെ വരച്ചു വച്ചത്. പൂവിന് പുതിയ പൂന്തെന്നലിന്റെ ഹിന്ദി റീമേക്കില്‍ അഭിനയിച്ച് വരികയായിരുന്നു താന്‍. ആ സമയത്താണ് ഭരതേട്ടനും ലൊക്കേഷനിലേക്ക് വന്നത്. വൈശാലിയെ കിട്ടിയെങ്കിലും ഋഷ്യശൃംഗനെ കിട്ടിയിരുന്നില്ല.

പിന്നീടാണ് താന്‍ ഒരു സുഹൃത്തിന്റെ ആഡ് ഏജന്‍സിയിലൂടെയായി അഞ്ച് പേരെ കാണിച്ചു കൊടുത്തത്. അതില്‍ നിന്നായിരുന്നു ഋഷ്യശൃംഗനെ തിരഞ്ഞെടുത്തത്. പിന്നീടാണ് തന്നെ വിളിച്ച് മൈസൂരിലേക്ക് വരാന്‍ ആവശ്യപ്പെട്ടത്. ഭരതേട്ടന്‍ തന്നെ വിളിച്ചത് ഒരു ഭടന്റെ വേഷമാണ് നീ വന്ന് ഒന്ന് ചെയ്ത് തരണം എന്ന് പറഞ്ഞാണ്. ഒഴിഞ്ഞ് മാറാന്‍ പല തവണ നോക്കി. സമ്മതിച്ചില്ല. അവസാനം താന്‍ ലൊക്കേഷനിലേക്ക് ചെന്നു.

അവിടെ എത്തിയപ്പോള്‍ കുറേപ്പേര്‍ രാജാവിന്റെ വേഷം കെട്ടി നില്‍ക്കുകയും ഫോട്ടോ ഷൂട്ട് നടത്തുകയും ചെയ്യുന്നുണ്ടായിരുന്നു. താനിതെല്ലാം കണ്ട് നില്‍ക്കുകയായിരുന്നു. പിന്നെ ഭരതേട്ടന്‍ തന്റെ അടുത്ത് വന്ന് രാജാവിന്റെ വേഷം ധരിക്കാന്‍ പറഞ്ഞു. ആദ്യം താന്‍ മടി കാണിച്ചു. വേഷം ധരിച്ച് എത്തിയപ്പോള്‍ അവര്‍ തന്റെ ഫോട്ടോകള്‍ എടുത്തു. അവര്‍ തന്നെ കാസ്റ്റ് ചെയ്യുമെന്ന് കരുതിയിരുന്നില്ല. പക്ഷെ അദ്ദേഹം ഫോട്ടോ പ്രിന്റ് ലഭിക്കുന്നത് വരെ കാത്തു നില്‍ക്കാതെ തന്നെ വച്ച് ഷൂട്ട് തുടങ്ങുകയായിരുന്നു എന്നാണ് ബാബു ആന്റണി പറയുന്നത്.

 

You May Also Like