Connect with us

Hi, what are you looking for?

Film News

ആക്സിഡന്റ് പറ്റി, ഇച്ചായാ… എന്ന് വിളിച്ചു കരയേണ്ടിടത്ത് എന്റെ ഭാര്യ ചെയ്തത് കേട്ടാല്‍!! – ബേസില്‍

നടനും സംവിധായകനുമായി മലയാള സിനിമാ രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ബേസില്‍ ജോസഫ്. ജയജയജയജയഹേ ഉള്‍പ്പെടെ നിരവധി സിനിമകളാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്. ഇപ്പോഴിതാ സിനിമാ സെറ്റില്‍ വെച്ച് തനിക്കുണ്ടായ ഒരു അപകടത്തെ കുറിച്ചും അതില്‍ തന്റെ ഭാര്യ കാണിച്ച ആരും ഞെട്ടുന്ന റിയാക്ഷനെ കുറിച്ചും വളരെ രസകരമായി തുറന്ന് പറഞ്ഞിരിക്കുകയാണ് ബേസില്‍. ജയജയജയജയഹേ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഓണ്‍ലൈന്‍ ചാനലിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തിലാണ് ബേസില്‍ അനുഭവം തുറന്ന് പറഞ്ഞത്.

ബേസിലിന്റെ വാക്കുകളിലേക്ക്… ഷൂട്ടിംഗ് സെറ്റില്‍ വെച്ച് എനിക്കൊരു അപകടം സംഭവിച്ചു.. ചുണ്ടിനായിരുന്നു പരിക്ക് പറ്റിയത്.. മൂന്ന് സ്റ്റിച്ച് ഉണ്ടായിരുന്നു.. പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ച് വേണ്ട ചികിത്സയെല്ലാം നടത്തി, സ്റ്റിച്ചുമിട്ടു.. എന്നാല്‍ എനിക്ക് അപകടം സംഭവിച്ച കാര്യം ഭാര്യയോട് പറയാന്‍ സംവിധായകന്‍ ഉള്‍പ്പെടെ സെറ്റില്‍ എല്ലാവരും ഒന്നു ഭയന്നിരുന്നു. ഇത് എങ്ങനെ അവളോട് പറയും എന്നോര്‍ത്ത്..തനിക്ക് കഴിക്കാന്‍ തണുപ്പുള്ള എന്തെങ്കിലും വാങ്ങണം എന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു.. അപ്പോള്‍ എനിക്കിഷ്ടമുള്ള ഐസ്‌ക്രീം ഏതാണെന്ന് ഭാര്യയോട് ചോദിച്ച് അതിനിടയില്‍ കൂടി അപകടം സംഭവിച്ച കാര്യം അവതരിപ്പിക്കാമെന്ന് കരുതി സംവിധായകന്‍ തന്റെ ഭാര്യയെ വിളിച്ചു..

തനിക്ക് അപകടം സംഭവിച്ചു രക്തം വന്നു, സ്റ്റിച്ചിട്ടു എന്നെല്ലാം പറഞ്ഞിട്ടും.. അവള്‍ അടുത്ത നിമിഷം ചോദിച്ചത് ഷൂട്ടിന്റെ തുടര്‍ച്ചയെ കുറിച്ചാണെന്ന് പറയുകയാണ് ബേസില്‍.. ഇച്ചായ എന്ന് വിളിച്ച് കരയേണ്ട സ്ഥാനത്ത് തന്റെ ഭാര്യയുടെ ആകുലത മുഴുവന്‍ ഷൂട്ട് മുടങ്ങുമോ എന്നും തനിക്ക് സംഭവിച്ച അപകടം ഷൂട്ടിന്റെ തുടര്‍ച്ചയെ ബാധിക്കുമോ എന്നുമായിരുന്നെന്ന് ബേസില്‍ പറയുന്നു.

അപ്പോഴാണ് സംവിധായകന്‍ പോലും ആ കാര്യത്തെ കുറിച്ച് ചിന്തിച്ചത് എന്നും ബേസില്‍ പറയുന്നു.. വളരെ രസകരമായാണ് ബേസില്‍ ഈ സംഭവത്തെ കുറിച്ച് അഭിമുഖത്തില്‍ വിവരിച്ചത്.

You May Also Like