Connect with us

Hi, what are you looking for?

Film News

വർഷങ്ങൾക്ക് ശേഷം അനൂപ് മേനോന്റെ  ‘ബ്യുട്ടിഫുൾ 2’  വരുന്നു! 

വി കെ പ്രകാശ് സംവിധാനം ചെയ്യ്ത അനൂപ് മേനോൻ ചിത്രമായിരുന്നു ബ്യുട്ടിഫുൾ, ഇപ്പോൾ ബ്യൂട്ടിഫുൾ ടീ൦ വർഷങ്ങൾക്ക് ശേഷം രണ്ടാം ഘട്ടം ത്തിൽ എത്തുന്നു എന്നാണ് പുതിയ വാർത്ത എത്തുന്നത്, ബ്യുട്ടിഫുൾ 2  എന്ന ടൈറ്റിൽ ആണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. വി കെ പ്രകാശും, അനൂപ് മേനോനും ഒന്നിച്ച ഈ ചിത്രം നിർമിക്കുന്നത് ബാദുഷ പ്രൊഡക്ഷന്സും, എസ് സിനിമാസും കമ്പനിയുമാണ്.

ബ്യൂട്ടിഫുൾ എന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിലെ അതെ അണിയറപ്രവര്തകര് തന്നെയാണ് രണ്ടാം ഭാഗത്തിലും എത്തുന്നത്. ഛായാഗ്രഹകൻ ജോമോൻ ടി ജോണ്, രതീഷ് വേഗയാണ് ഈ ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. ചിത്ര സംയോജനം മഹേഷ് നാരയണൻ.

എന്നാൽ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ ജയസൂര്യ ഉണ്ടാകില്ല എന്നും പറയുന്നുണ്ട്, പുതിയ കഥക്ക് അനുയോജ്യമായ രീതിയിൽ ഒരു കഥപാത്രമായിരിക്കും ചിത്രത്തിന്റെ രണ്ടാം ഘട്ടത്തിൽ ഉണ്ടാകുന്നത്. അടുത്ത വര്ഷം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും അണിയറപ്രവര്തകര് പറയുന്നു അതുപോലെ ഈ വാർത്ത നടൻ അനൂപ് മേനോൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.

 

You May Also Like