Connect with us

Hi, what are you looking for?

Film News

‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’!!! ഷൂട്ടിംഗ് സെറ്റില്‍ ജോയിന്‍ ചെയ്ത് ഭാവന

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് ഭാവന മടങ്ങിവരുന്ന ചിത്രമാണ്
‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഭാവനയുടെ തിരിച്ചുവരവിനായി. മലയാളത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും തമിഴ്, തെലുങ്ക് കന്നഡ ഭാഷകളിലാണ് ഭാവന തിളങ്ങിയത്.

ഇപ്പോഴിതാ താരം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ഷൂട്ടിംഗ് സെറ്റില്‍ ജോയിന്‍ ചെയ്‌തെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഭാവന തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.

ആദില്‍ മൈമൂനത്ത് അഷ്‌റഫാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ സംവിധാനം ചെയ്യുന്നത്. ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായെത്തുന്നത്.
അരുണ്‍ റുഷ്ദി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ ചിത്രം നിര്‍മ്മിക്കുന്നു. ശ്യാം മോഹനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. സംവിധായകന്‍ ആദില്‍ മൈമൂനാഥ് അഷ്‌റഫ് തന്നെയാണ് രചനയും. സംവിധായകന്‍ തന്നെയാണ് എഡിറ്റിംഗും.

മാത്രണല്ല, ഭദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഭദ്രന്റെ ‘ഇഒ’ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുക. ഷെയ്ന്‍ നിഗം ആണ് ചിത്രത്തില്‍ നായകനാകുന്നത്.


‘ഇഒ എലിയാവൂ കോഹന്‍’ എന്ന ജൂതനായിട്ടാണ് ഷെയ്ന്‍ അഭിനയിക്കുന്നത്. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു. സുരേഷ് ബാബു ആണ് ചിത്രത്തിന്റെ തിരക്കഥ.

You May Also Like