Connect with us

Hi, what are you looking for?

Film News

ഇത് മമ്മൂക്കയുടെ ‘ആറാട്ട്’…!! ഒന്നൊന്നര അമല്‍നീരദ് പടം..! ‘ഭീഷ്മപര്‍വ്വം’

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മമ്മൂട്ടി അമല്‍ നീരദ് കൂട്ടുകെട്ടില്‍ പിറന്ന ഭീഷ്മപര്‍വ്വം സിനിമ പ്രേക്ഷകരിലേക്ക് എത്തി. സിനിമയുടെ ആദ്യ ഷോ കഴിഞ്ഞ ഉടന്‍ കേള്‍ക്കുന്ന ഒരേ ഒരു കാര്യ ഇതാണ് ആറാട്ട് മമ്മൂക്കയുടെ ആറാട്ട്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. 100 ശതമാനം സീറ്റിംഗ് കപ്പാസിറ്റി അനുവദിച്ചതോടെ ഹൗസ് ഫുള്‍ ഷോകളാണ് നടക്കുന്നത്.

മമ്മൂട്ടിയുടെ ഒറ്റയാള്‍ പോരാട്ടവും അമല്‍ നീരദിന്റെ സ്റ്റൈലിഷ് മേക്കിംഗുമാണ് പ്രശംസിക്കപ്പെടുന്നത്. ബിലാലിനായുള്ള കാത്തിരിപ്പിനിടിയിലാണ് ‘ഭീഷ്മ പര്‍വ’വുമായി മമ്മൂട്ടിക്കൊപ്പം എത്തുന്നുവെന്ന് അമല്‍ നീരദ് പ്രഖ്യാപിച്ചത്. ഒന്നും വെറുതെയായില്ല. കാത്തിരിപ്പിന് കിട്ടിയത് നൂറിരട്ടി മികച്ച പ്രതിഫലം തന്നെ. സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും മുഖത്ത് ഈ സിനിമയുടെ വിജയത്തുടക്കം കാണാനാവുന്നു.

ഓരോ കഥാപാത്രത്തിനും അവരുടേതായ സ്‌പേസ് കൊടുത്ത് തിരക്കഥ നട്ടെല്ലാക്കി അമല്‍ നീരദ് ഒരുക്കി വെച്ചിരിക്കുന്ന ചിത്രം മമ്മൂക്കയുടെ ആറാട്ട് ആണെന്നാണ് പ്രേക്ഷക പ്രതികരണം. സുഷിന്‍ ശ്യാമിന്റെ ബിജിഎം, ക്യാമറ, അമല്‍ നീരദ് ഡയറക്ഷന്‍ എല്ലാം മികച്ചത് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. അതേസമയം, കേരളത്തില്‍ ദുരഭിമാനക്കൊലയ്ക്ക് ഇരയായ കെവിനും ഭാര്യ നീതുവിനുമാണ് ചിത്രം സമര്‍പ്പിച്ചിരിക്കുന്നത്.

വലിയൊരു താരനിര തന്നെ സിനിമയില്‍ അണിനിരക്കുന്നുണ്ട്. തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരക്കുന്നത്.

പതിവുപോലെ അമല്‍ നീരദിന്റെ മെയ്ക്കിംഗ് തന്നെയാണ് ‘ഭീഷ്മ പര്‍വ’ത്തെ മികച്ചതാക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ മമ്മൂക്ക പറഞ്ഞത് പോലെ ഒന്ന് ടിക്കറ്റെടുത്ത് നോക്ക്. എല്ലാവരും ഒരേസ്വരത്തില്‍ പറയുന്നു. ഇതാണ് മമ്മൂക്കയുടെ ആറാട്ട്. ഒന്നൊന്നര അമല്‍നീരദ് പടം.

You May Also Like