Connect with us

Hi, what are you looking for?

Film News

മോഡലിങ്ങിന്റെ പേരില്‍ പലര്‍ക്കുമുന്നിലും ഞാന്‍ തുണി അഴിക്കാറുണ്ട് എന്ന് അവര്‍ പറഞ്ഞു: ഒരു മകളോടും ഒരച്ഛനും പറയാത്ത വാക്കുകള്‍: നിമിഷ

ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് നിമിഷ. മിസ് കേരള മത്സരത്തില്‍ ഫൈനല്‍ വരെ എത്തിയ നിമിഷ, കയ്പ്പുനിറഞ്ഞ ജീവിത സാഹചര്യങ്ങളിലൂടെയാണ് ഇന്നത്തെ നിലയിലെത്തിയത്. അതുകൊണ്ടുതന്നെ സ്വന്തം കുടുംബത്തില്‍നിന്നും ഏല്‍ക്കേണ്ടിവന്ന ശാരീരിക മാനസിക പീഡനങ്ങള്‍ സമൂഹത്തിന് മുമ്പില്‍ തുറന്നുകാണിക്കാന്‍ അവള്‍ ഒട്ടും മടിച്ചില്ല. ബിഗ് ബോസ് ഷോയിലാണ് തന്റെ കഴിഞ്ഞകാല ദുരനുഭവങ്ങള്‍ നിമിഷ പങ്കുവച്ചത്. ഒരു അച്ഛനും മകളോട് പറയാന്‍ പാടില്ലാത്ത വാക്കുകള്‍ താന്‍ ജീവിതത്തില്‍ കേള്‍ക്കേണ്ടിവന്നതായി നിമിഷ പറയുന്നു.

നിമിഷയുടെ വാക്കുകളിലേയ്ക്ക്:

സാധാരണ ഒരു അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും ലഭിക്കുന്ന സ്‌നേഹമൊന്നും എനിക്ക് ലഭിച്ചിട്ടില്ല. എന്നും ഇപ്പോഴും ശാരീരികമായും മാനസികമായും വേദനിപ്പിക്കുക മാത്രമാണ് ചെയ്തിരുന്നത്. ഞാന്‍ ജനിക്കുന്നത് തന്നെ വലിയൊരു നിരാശയിലേക്കാണ്. അച്ഛനും അമ്മയും ഒരു ആണ്‍കുഞ്ഞിനെ പ്രതീക്ഷിച്ച് നില്‍ക്കുമ്പോഴാണ് എന്റെ വരവ്.

ഞാന്‍ മോഡലിങിലേക്ക് ശ്രദ്ധ കൊടുത്തു. അത് വീട്ടില്‍ പ്രശ്നമായി. അവര്‍ക്ക് ഇഷ്ടമായിരുന്നില്ല. ദിവസവും വഴക്കായി. കഴിഞ്ഞ ദിവസം രാത്രി ഞാന്‍ പോയി വന്നപ്പോള്‍ അച്ഛന്‍ പിടിച്ചു. ഒരു മകളോടും ഒരു അച്ഛനും പറയാത്ത കാര്യമാണ് അവര്‍ എന്റെ മുഖത്ത് നോക്കി പറഞ്ഞത്. മോഡലിങിന്റെ പേരില്‍ ഞാന്‍ പലരുടെയും മുമ്പില്‍ തുണി അഴിക്കാറുണ്ട് എന്നാണ് അവര്‍ എന്നോട് തന്നെ പറഞ്ഞത്. ഒരുപാട് പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്, നിമിഷ പറയുന്നു.

You May Also Like