Connect with us

Hi, what are you looking for?

Film News

അച്ഛന്റെ സിനിമകള്‍ കാണാനല്ല ഞാന്‍ തീയറ്ററില്‍ പോയത്..! – ബിനു പപ്പു

അച്ഛന്റെ എല്ലാ സിനിമകളും ഞാന്‍ കണ്ടിട്ടില്ലെന്ന് തുറന്ന് പറഞ്ഞ് ബിനു പപ്പു.. എന്നോട് പലരും ഇതേ കുറിച്ച് ചോദിച്ചിട്ടുണ്ട്.. അച്ഛന്റെ എല്ലാ സിനിമകളും കണ്ടിട്ടുണ്ടോ എന്ന്.. ഇല്ല ഞാന്‍ കണ്ടിട്ടില്ല.. എന്ന് തന്നെയാണ് എന്റെ ഉത്തരം എന്ന് പറയുകയാണ് മലയാളികളുടെ പ്രിയനടന്‍ കുതിരവട്ടം പപ്പുവിന്റെ മകന്‍ ബിനു പപ്പു. ഞാന്‍ അന്നും തീയറ്ററുകൡ പോയിരുന്നത്.. അന്നത്തെ സൂപ്പര്‍ സ്റ്റാറുകളുടെ പടങ്ങള്‍ കാണാനാണ്. അല്ലാതെ അച്ഛന്റെ സിനിമ കാണാനായി ഒരിക്കലും തീയറ്ററില്‍ പോയിട്ടില്ല.. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ സിനിമകള്‍ കാണാനാണ് തീയറ്ററില്‍ പോയത്.

അതില്‍ അച്ഛനുണ്ടാകും.. അതല്ലാതെ അച്ഛന്റെ സിനിമ കാണാനായിട്ട് ഞാന്‍ പോയിട്ടില്ല എന്നും അദ്ദേഹം തുറന്ന് പറയുന്നു. അതേസമയം, അച്ഛന്‍ എന്ത് തരം വേഷങ്ങള്‍ ചെയ്തതാണ് ഇഷ്ടം എന്ന് ചോദിച്ചാല്‍ എനിക്ക് പറയാന്‍ സാധിക്കില്ല.. കാരണം അച്ഛന്‍ ചെയ്ത വേഷങ്ങള്‍ എല്ലാം അച്ഛന്റെ ഇഷ്ടം ആയിരുന്നു.. അത് അദ്ദേഹത്തിന്റെ തീരുമാനം ആയിരുന്നു.. അതില്‍ അഭിപ്രായം പറയാന്‍ എനിക്കാവില്ല.. എന്നാലും അച്ഛന്റെ സീരിയസ് വേഷങ്ങളും ഹാസ്യ കഥാപാത്രങ്ങളും ഒരുപോലെ എനിക്ക് ഇഷ്ടമായിരുന്നു എന്നാണ് ബിനു പപ്പു പറയുന്നത്.

മലയാള സിനിമയില്‍ ബിനു പപ്പു ഇപ്പോള്‍ സിനിമകളില്‍ ഒഴിച്ചു കൂടാനാകാത്ത ഒരു നടനായി മാറുകയാണ്. ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ ഒരുപിടി കഥാപാത്രങ്ങള്‍ മലയാളികള്‍ ഏറ്റെടുത്തിട്ടുണ്ട്. ഒരിക്കലും സിനിമ സ്വപ്‌നം കണ്ട് നടന്ന വ്യക്തിയല്ല താന്‍ എന്നാണ് ബിനു പപ്പു പറഞ്ഞിരുന്നത്..

ജോലിയുമായി മുന്നോട്ട് പോയിക്കൊണ്ടിരുന്ന താന്‍ വളരെ യാദൃശ്ചികമായാണ് സിനിമയിലേക്ക് എത്തിയത്.. ഇപ്പോള്‍ പോലും അവസരങ്ങള്‍ക്കോ മറ്റ് ആവശ്യങ്ങള്‍ക്കോ അച്ഛന്റെ പേര് ദുരുപയോഗപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

You May Also Like