Connect with us

Hi, what are you looking for?

Uncategorized

പാന്റിടാൻ മറന്നുപോയോ ചേച്ചി, നൈല ഉഷയുടെ ലൈവ് വീഡിയോയ്‌ക്കെതിരെ കമെന്റുകൾ

ഉഷ. കുഞ്ഞനന്തന്റെ കടയിലൂടെയായിരുന്നു നെെല ഉഷ സിനിമയിലെത്തുന്നത്. ചിത്രത്തിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് പൂണ്യാളന്‍ അഗര്‍ബത്തീസ്, ഗ്യാങ്സ്റ്റര്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. പോയ വര്‍ഷം പുറത്തിറങ്ങിയ പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലെ പ്രകടനം ഏറെ കെെയ്യടി നേടിയിരുന്നു. അവതാരകയായും ശ്രദ്ധ നേടിയിട്ടുണ്ട് നെെല ഉഷ.  സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം, കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മലയാളത്തിന്റെ പ്രിയ താരം നൈല ഉഷയുടെ ലൈവിൽ വന്നപ്പോൾ ഉണ്ടായിരുന്ന വേഷം ചർച്ചയായിരിക്കുന്നത്.

ലൈവ് ടോപ് മാത്രം തെറ്റ് പ്രത്യക്ഷപ്പെട്ട രൂപത്തിലാണ് കാണാൻ സാധിക്കുന്നത്. അത് തന്നെയാണ് വിമർശനങ്ങൾക്ക് കാരണമായത്. “പാന്റിടാൻ മറന്നതാണോ നൈല ചേച്ചി”.. എന്ന കമന്റ് വരെ പോസ്റ്റിനു താഴെ കാണാൻ സാധിക്കുന്നുണ്ട്. ഇത്രയും ബോൾഡ് ആയി ഇതിനുമുമ്പ് താരത്തെ കണ്ടിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്. എന്തായാലും സോഷ്യൽ മീഡിയയിൽ ഫോട്ടോ വൈറലായി കഴിഞ്ഞിരിക്കുന്നു. തന്റെ വ്യക്തി ജീവിതത്തിൽ ഉണ്ടായ പലകാര്യങ്ങളും താരം ആരാധകരോട് പങ്കുവെക്കാറുണ്ട്, ഒരിക്കൽ ഒരു ടിവി യിൽ പാർട്ട് ടൈം ആയി ജോലി ചെയ്തപ്പോൾ തനിക്ക് ഉണ്ടായ അനുഭവം താരം തുറന്നു പറഞ്ഞിരുന്നു.

നൈല പറഞ്ഞത് ഇങ്ങനെ  ആയിരുന്നു, ”ഞാൻ പണ്ട് ടിവിയിൽ പാർട്ട് ടൈം ആയാണ് ജോലി ചെയ്തിരുന്നത്. നമുക്ക് ജോലി ഉള്ളപ്പോൾ നമ്മളെ വിളിക്കും പോകും അങ്ങനെയായിരുന്നു ജോലിയുടെ സ്വഭാവം. എന്നെ മുൻകൂട്ടി അറിയിക്കാഞ്ഞതിനാൽ ഞാൻ ജോലി ചെയ്തു കൊണ്ടിരുന്ന ഷോയിലെ ഒരു എപ്പിസോഡ് അറ്റൻഡ് ചെയ്യാൻ സാധിച്ചില്ല കാരണം ആ സമയത്ത് ഞാൻ ബാംഗ്ലൂരായിരുന്നു” നെെല ഉഷ പറയുന്നു. ”പിന്നെ ഞാൻ നാട്ടിൽ തിരിച്ചു വന്നു കഴിഞ്ഞു പുതിയ എപ്പിസോഡ് അറ്റൻഡ് ചെയ്യാൻ വേണ്ടി ആ ചാനലിൽ ചെന്നപ്പോൾ ആ ചാനലിന്റെ ഹെഡ് അവിടെ ഉണ്ടായിരുന്നു.

അയാൾ എന്നെ റൂമിലേക്ക് വിളിപ്പിച്ചു. അവിടെ ഒരുപാട് ആളുകൾ ഉണ്ടായിരുന്നു. അദ്ദേഹം അത്രയും പേരുടെ മുന്നിൽ വെച്ച് എന്നെ ചീത്ത പറഞ്ഞു. ഞാൻ അവിടെ നിന്ന് കരഞ്ഞു പോയി” നെെല ഓര്‍ക്കുന്നു.എന്നാല്‍ പിന്നീട് താന്‍ അതിന് എങ്ങനെയാണ് മറുപടി നല്‍കിയതെന്നും നെെല പറയുന്നു. ”ആ വ്യക്തിയെ വീണ്ടും കാണേണ്ടി വന്നു. അദ്ദേഹം എന്നോട് ഒരു ഷോ ചെയ്യുമോ എന്ന് ചോദിച്ച് അദ്ദേഹത്തിന്റെ ചാനലിലേക്ക് വിളിച്ചു. ഞാൻ ആ ഓഫർ നിരസിച്ചാണ് സന്തോഷം കണ്ടെത്തിയത്. ദേവാസുരം സിനിമയിൽ രേവതി പറയുന്നത് പോലെ എന്റെ ഉള്ളിലുമുണ്ട് ചെറിയ ചില ജയങ്ങൾ ആഗ്രഹിക്കുന്നൊരു മനസ്സ് നെെല ഉഷ കൂട്ടിച്ചേര്‍ത്തു

You May Also Like