Connect with us

Hi, what are you looking for?

Film News

മധുരം നിറച്ച് പത്താന് ആശംസയുമായി ദീപിക!!!

തിയ്യേറ്ററില്‍ തകര്‍ത്ത് ഷാരൂഖ് ഖാന്റെ ‘പത്താന്‍’. നാല് വര്‍ഷത്തിന് ശേഷമുള്ള തിരിച്ചുവരവ് തകര്‍പ്പനാക്കിയിരിക്കുകയാണ് കിങ് ഖാന്‍. ഹിന്ദിയെ കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലാണ് പത്താന്‍ എത്തിയിരിക്കുന്നത്. ചിത്രത്തിന് മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിക്കുന്നത്. ഏകദേശം രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ മുക്കാല്‍ ഭാഗത്തിലും ഷാറൂഖ് ഖാന്‍ നിറഞ്ഞുനില്‍ക്കുകയാണ്. കിങ് ഖാന്‍ ഈസ് ബാക്ക് എന്നാണ് ചിത്രം കണ്ട ശേഷം ആരാധകര്‍ പറയുന്നത്.

ഇന്നാണ് പത്താന്‍ തിയേറ്ററുകളില്‍ എത്തിയത്. ചുറ്റും മധുരം വെച്ച് ചോക്ലേറ്റ് കൊണ്ട് പത്താന് വിജയാശംസകള്‍ നേര്‍ന്നിരിക്കുകയാണ് ദീപിക. സംഘപരിവാര്‍ അറ്റാക്കുകളെ അതിജീവിച്ച് വിവാദങ്ങള്‍ക്കിടയിലും ചിത്രത്തിന് റെക്കോഡ് ബുക്കിങ് ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ദീപിക.

ഇന്ത്യയില്‍ മാത്രം 5,000 സ്‌ക്രീനുകളിലാണ് പത്താന്‍ എത്തിയിരിക്കുന്നത്. ചിത്രത്തിലെ ‘ബേഷരം റംഗ്’ എന്ന ഗാനത്തില്‍ ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതാണ് വിവാദമാക്കിയിരുന്നത്. തുടര്‍ന്നാണ് ബിജെപി ചിത്രത്തിനെതിരെ ബഹിഷ്‌കരണാഹ്വാനം ഉയര്‍ത്തിയത്.

അതേസമയം, ഗാനത്തിലെ വരികളിലുള്‍പ്പടെ ചിത്രത്തില്‍ പത്ത് മാറ്റങ്ങള്‍ നടത്തണമെന്ന് സിബിഎഫ്സി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോട് നിര്‍ദേശിച്ചിരുന്നു. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങളോടെയാണ് ചിത്രം തിയ്യേറ്ററിലെത്തിയിരിക്കുന്നത്.

You May Also Like