Connect with us

Hi, what are you looking for?

Film News

പത്താം പിറന്നാൾ ദിനത്തിൽ അയ്യനെ കണ്ടു തൊഴാൻ എത്തി കുഞ്ഞു മാളികപ്പുറമായ ദേവ നന്ദ 

‘മാളികപ്പുറം’ എന്ന ചിത്രത്തിലെ കുഞ്ഞു മാളികപുറമായ ദേവ നന്ദ പത്താം പിറന്നാൾ ദിനത്തിൽ ശബരിമലയിൽ എത്തി അയ്യനെ കണ്ടു തൊഴുതു. ഇനിയും താൻ നാൽപതു വര്ഷം കാത്തിരിക്കണമെന്നു കുറിച്ച്  കൊണ്ടാണ് കൊച്ചു മാളികപ്പുറം ഈ ഒരു പോസ്റ്റ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്, ഈ കൊച്ചു താരം ശബരിമലയിൽ ദർശനം നടത്തുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതും.

തന്റെ ഇഷ്ട്ട ദേവനായ അയ്യപ്പനെ മനസിൽ ആവാഹിച്ചു 75 ദിവസം വൃതം അനുഷ്ഠിച്ചാണ് ദേവ നന്ദ മാളികപ്പുറം എന്ന സിനിമയിൽ അഭിനയിച്ചത്. പത്തു വയസ്സ് പൂർത്തിയാക്കിയ ദേവ നന്ദ കഴിഞ്ഞ ദിവസമാണ് ശബരിമലയിൽ ദർശനം നടത്തിയിരിക്കുന്നത്.

പത്തു വയസ്സ് പൂർത്തിയായ താൻ ഇനിയും അയ്യനെ കാണാൻ നാൽപതു വര്ഷം കാത്തിരിക്കണെമന്നു, അതിലും വലുതല്ല മറ്റു എന്തിനു വേണ്ടിയുള്ള കാത്തിരിപ്പുകൾ, കഴിഞ്ഞ ദിവസം മലയിൽ പോയി ഭഗവാനെ കണ്ടപ്പോൾ ശബരിമലയിൽ  പോയ വീഡിയോ പങ്കുവെച്ചുകൊണ്ടു ദേവ നന്ദ ഈ വാക്കുകൾ കുറിച്ചത്.ഈ കുട്ടിത്താരത്തിന്റെ ഈ വിശേഷത്തിനു നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ചെത്തുന്നത്.

 

You May Also Like