Connect with us

Hi, what are you looking for?

Film News

ഗുണ്ടകളെ പേടിച്ച് വീട് പൂട്ടി അകത്ത് ഇരുന്നിട്ടുണ്ട്

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ധന്യ മേരി വര്ഗീസ്. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം മോഡലിംഗ് രംഗത്ത് കൂടിയാണ് കരിയർ തുടങ്ങിയത്. മോഡലിങ്ങിൽ നിന്നാണ് താരം സിനിമയിലേക്ക് എത്തിയത്. സിനിമയിൽ സജീവമായി നിൽക്കുന്ന സമയത്ത് ആണ് താരം വിവാഹിത ആകുന്നത്. നടനും ബിസിനസുകാരനും കൂടിയായ ജോൺ ആണ് താരത്തിനെ വിവാഹം കഴിച്ചത്. എന്നാൽ വിവാഹം കഴിഞ്ഞു അധികനാൾ കഴിയുന്നതിന് മുൻപ് തന്നെ കഷ്ടകാലം തുടങ്ങുകയായിരുന്നു ധന്യയ്ക്കും ജോണിനും. വഞ്ചന കുറ്റത്തിന് താരങ്ങൾക്ക് എതിരെ ചിലർ പോലീസിൽ പരാതി നൽകുകയും ഇവർ കുറച്ച് നാളുകൾ ജയിലിൽ കഴിയുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ താൻ കടന്ന് പോയ വഴികളെ കുറിച്ച് മനസ്സ് തുറക്കുകയാണ് ധന്യ മേരി വര്ഗീസ്. തന്റെ പഴയകാലത്തെ കുറിച്ചാണ് താരം പരുപാടിയിൽ പറഞ്ഞിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, മോഡലിങ്ങിൽ കൂടി ആണ് ഞാൻ കരിയർ തുടങ്ങിയത്. ഒരുപാട് ആർഭാടത്തോടെ ജീവിക്കുന്ന ആൾ ഒന്നും അല്ല ഞാൻ. മോഡലിങ്ങിൽ കൂടി സമ്പാദിക്കാൻ തുടങ്ങിയപ്പോൾ ആ കാശ് ഞാൻ വീട്ടിലെ ആവശ്യങ്ങൾക്ക് വേണ്ടിയും ചിലവാക്കിയിട്ടുണ്ട്. സിനിമയിൽ വന്നതിന് ശേഷമാണ് വിവാഹം കഴിക്കുന്നത്.

മകൻ ജനിച്ച് കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ ആണ് ജോണിന്റെ ബിസിനെസ്സ് പൊട്ടിയത്. കാശ് കൊടുക്കാൻ ഉള്ളവരൊക്കെ വീട്ടിൽ വരാൻ തുടങ്ങി. ആ സമയത്ത് എന്റെ കയ്യിൽ ഒരു രൂപ പോലും ഇല്ലാത്ത അവസ്ഥ ആയിരുന്നു. പലരും എന്നെ പഴിച്ചു. ഞാൻ കാരണമാണ് ഇതൊക്കെ സംഭവിച്ചതെന്നുള്ള സംസാരം ഞാൻ കേട്ടിട്ടുണ്ട്. കാശു കൊടുക്കാൻ ഉള്ള ഗുണ്ടകൾ വീട്ടിൽ വരുമ്പോൾ കതക് ലോക്ക് ചെയ്തു വീട്ടിൽ ഇരുന്നിട്ടുണ്ട്. ശരിക്കും ആത്മത്യ ചെയ്താലോ എന്ന് തോന്നിയ സമയം ആയിരുന്നു അത് എന്നുമാണ് ധന്യ മേരി വര്ഗീസ് ഏറ്റവും പുതിയ അഭിമുഖത്തിൽ പറഞ്ഞത്.

You May Also Like