Connect with us

Hi, what are you looking for?

Film News

ദിലുവും ജാസ്മിനും ഒന്നിച്ചു..! ഇപ്പോള്‍ നിമിഷയുടെ കമന്റ് പോലും കാണാന്‍ സമയമില്ല!

ബിഗ് ബോസ് സീസണ്‍ ഫോറിലൂടെ പ്രേക്ഷകരുടെ പ്രിയതാരങ്ങളായി മാറിയവരാണ് ദില്‍ഷ പ്രസന്നനും ജാസ്മിന്‍ എം മൂസയും. ബിഗ് ബോസ് കഴിഞ്ഞ് ഇറങ്ങിയ ശേഷം മാസങ്ങള്‍ക്ക് ശേഷം ഇരുവരും പരസ്പരം വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ്.. ഈ സന്തോഷമാണ് ദില്‍ഷയും ജാസ്മിനും സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്. ബിഗ് ബോസ് വീട്ടിന് ഉള്ളില്‍ പോലും വളരെ പ്രത്യക്ഷത്തില്‍ അല്ലെങ്കില്‍ കൂടി മനസ്സില്‍ ആഴത്തിലുള്ള ആത്മബന്ധം ഇരുവരും സൂക്ഷിച്ചിരുന്നു…

എന്നാല്‍ ഡോക്ടര്‍ റോബിനുമായുള്ള പലപ്രശ്‌നങ്ങളും ഉയര്‍ന്നു വന്നോടെ ദില്‍ഷയും ജാസ്മിനും തമ്മിലുള്ള ബന്ധത്തിലും വിള്ളലുകള്‍ സംഭവിച്ചിരുന്നു. ഇപ്പോള്‍ തെറ്റിദ്ധാരണകളും പിണക്കങ്ങളും എല്ലാം മറന്ന് പ്രിയ താരങ്ങള്‍ വീണ്ടും ഒന്നായതിന്റെ സന്തോഷത്തിലാണ് ആരാധകരും. ഈ നിമിഷത്തിന് വേണ്ടിയാണ് ഞങ്ങള്‍ കാത്തിരുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്.. കണ്ട ഉടനെ ദില്‍ഷയെ കെട്ടിപിടിച്ച് ആലിംഗനം ചെയ്യുന്ന ജാസ്മിന്റെ വീഡിയോയും ഇരുവരും

തകര്‍പ്പന്‍ നൃത്തച്ചുവടുകള്‍ വെച്ച് എത്തിയ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.. നിരവധിപ്പേരാണ് ഇരുവരും ഒന്നിച്ച വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്.. അതില്‍ ജാസ്മിന്റെ പ്രിയസുഹൃത്ത് നിമിഷയുടെ കമന്റും ശ്രദ്ധ നേടുകയാണ്… ദില്‍ഷയും ജാസ്മിനും ഒന്നിച്ച് പങ്കുവെച്ച വീഡിയോയ്ക്ക് അടിയില്‍ വന്ന് എന്റെ പ്രോട്ടീന്‍ പൗഡര്‍ തിരിച്ച് താ.. എന്നാണ് നിമിഷ കമന്റ് ചെയ്തിരിക്കുന്നത്… ഉടനെ മറുപടി കമന്റുമായി ജാസ്മിനും

എത്തിയിട്ടുണ്ട്.. സോറി സ്ലോ.. നെറ്റ് വര്‍ക്ക് മെസേജ് പോലും കാണാന്‍ പറ്റില്ലെന്ന് പറയുകയാണ് ജാസ്മിന്‍.. എന്തു തന്നെ ആയാലും നാളുകള്‍ക്ക് ശേഷം ഇരുവരും പിണക്കം മറന്ന് ഒന്നായ വിശേഷം ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ബിഗ് ബോസിന്റെ ആദ്യ ലേഡി വിന്നറായ ദില്‍ഷ തന്റെ കരിയറില്‍ വലിയ ഉയര്‍ച്ചകളിലേക്ക് എത്താനുള്ള ശ്രമത്തിലാണ്.. ഫിറ്റ്‌നെസ് ട്രെയിനര്‍ ആയി ബാംഗ്ലൂരില്‍ ജോലി ചെയ്യുകയാണ് ജാസ്മിന്‍.

You May Also Like