Connect with us

Hi, what are you looking for?

Film News

കുസൃതി ചിരിയോടെ കുഞ്ഞ് ഐശ്വര്യ! മഴ ആസ്വദിച്ച് ദിവ്യ ഉണ്ണിയും മകളും

മലയാള സിനിമയിലെ പ്രിയതാരമാണ് ദിവ്യ ഉണ്ണി. വിവാഹ ശേഷം സിനിമയില്‍ നിന്ന് മാറി കുടുംബിനിയായി കഴിയുകയാണ് താരം. അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുമ്പോഴും നൃത്തപരിപാടികളില്‍ സജീവമാണ് ദിവ്യ ഉണ്ണി. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. മക്കളോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും താരം പങ്കുവെക്കാറുണ്ട്.

മകള്‍ക്കൊപ്പമുള്ള മനോഹര വീഡിയോയാണ് താരം ഇത്തവണ പങ്കുവെച്ചിരിക്കുന്നത്. മഴ ആസ്വദിക്കുന്ന അമ്മയും മകളുമാണ് വീഡിയോയില്‍ ഉള്ളത്. മഴത്തുള്ളികള്‍ കണ്ണിലേക്ക് വീഴുമ്പോഴുള്ള കുഞ്ഞിന്റെ രസകരമായ വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്.

കുസൃതി ചിരിയുമായി അമ്മയുടെ കൈയ്യിലിരുന്ന് മഴത്തുള്ളികള്‍ ആസ്വദിക്കുകയാണ് താരത്തിന്റെ കുഞ്ഞ് മകള്‍ ഐശ്വര്യ. പ്രിയ താരത്തിന്റെയും കുഞ്ഞിന്റെയും ഈ ഒരു കൊച്ചു വീഡിയോ നിമിഷം നേരം കൊണ്ടാണ് വൈറലായത്. 2020 ജനുവരിയിലാണ് ദിവ്യയുടെ ജീവിതത്തിലേക്ക് ഒരു മാലാഖ കുഞ്ഞ് കൂടി എത്തിയത്.

ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ച് 2018 ഫെബ്രുവരി നാലിനായിരുന്നു ദിവ്യയുടെയും അരുണിന്റെയും വിവാഹം. ദിവ്യയുടെ രണ്ടാം വിവാഹമായിരുന്നു ഇത്.
2002ല്‍ അമേരിക്കന്‍ മലയാളിയായ ഡോ സുധീര്‍ ശേഖറിനെ വിവാഹം ചെയ്തിരുന്നു. എന്നാല്‍ ആ ബന്ധം പിരിയുകയായിരുന്നു. ഈ ബന്ധത്തില്‍ അര്‍ജുന്‍, മീനാക്ഷി എന്നിങ്ങനെ രണ്ടു മക്കളും താരത്തിനുണ്ട്.

എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രത്തില്‍ ഭരത് ഗോപിയുടെ മകളായി അഭിനയിച്ചുകൊണ്ട് മലയാള സിനിമയില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ചത്. ആദ്യ വിവാഹത്തോടെ താരം സിനിമയില്‍ നിന്നും മാറിനില്‍ക്കുകയാണ്.

You May Also Like