Connect with us

Hi, what are you looking for?

Film News

അങ്ങനെ അതും സംഭവിച്ചു, വൈഷ്ണവിനോട് തന്റെ പ്രണയം തുറന്നു പറഞ്ഞ് ദിയ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് കൃഷ്ണകുമാറിന്റേത്, അഞ്ചു പെണ്ണുങ്ങളും താനും എന്ന് പറഞ്ഞാണ് കൃഷ്ണൻകുമാർ തന്റെ കുടുംബത്തെ എല്ലാവര്ക്കും പരിചയപ്പെടുത്തുക. കൃഷ്ണകുമാറിന്റെ കുടുംബത്തിലെ വാർത്തകൾ അറിയുവാൻ എല്ലാവര്ക്കും വളരെ ഇഷ്ട്ടമാണ്, അതുപോലെ തന്നെ കൃഷ്ണകുമാറിന്റെ മക്കളെയും എല്ലാവര്ക്കും വളരെ ഇഷ്ട്ട്ടമാണ്, നാല് പെൺകുട്ടികൾ ആണ് കൃഷ്ണകുമാറിന്. തന്റെ വീട്ടിലെ രസകരമായ അനുഭവങ്ങൾ എല്ലാം തന്നെ കൃഷ്ണകുമാർ പങ്കു വെക്കാറുണ്ട്.മൂത്ത മകള്‍ അഹാന സിനിമയില്‍ സജീവമാണ്. താരത്തിന്റെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഒന്നായിരുന്നു. അഹാനയ്ക്ക് പിന്നാലെ ഇഷാനിയും ഇപ്പോൾ സിനിമയിലേക്ക് എത്തി എത്തി ചേർന്നിരിക്കുകയാണ്.

ലൂക്ക, പതിനെട്ടാം പടി എന്നി സിനിമകൾ ആണ് അഹാനയുടെ കരിയർ ബ്രേക് ചെയ്ത സിനിമകൾ ഇപ്പോൾ കൃഷ്ണകുമാറിന്റേത് രണ്ടാമത്തെ മകൾ മമ്മൂട്ടിയുടെ പുതിയ ചിത്രമായ വൺ ൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്,മക്കൾ അഭിനയ രംഗത്തേക്ക് എത്തിയത് കൃഷ്ണകുമാറിന് വളരെ ഏറെ സന്തോഷം തന്നെയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായി നില്‍ക്കുന്ന താരപുത്രിയാണ് ദിയ കൃഷ്ണ.  താരപുത്രി ആയതു കൊണ്ട് തന്നെ ദിയയുടെ എല്ലാ വിശേഷങ്ങൾക്കായും ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. അടുത്തിടെ ഹിറ്റ് തമിഴ് ഗാനമായ കാന്ത കണ്ണഴകാ എന്ന ഗാനത്തിന് സുഹൃത്തുക്കൾക്കൊപ്പം ദിയ കവർ വീഡിയോ ഒരുക്കിയപ്പോൾ വലിയ പ്രതികരണമാണ് ലഭിച്ചത്. പിന്നാലെ ആ വീഡിയോയുടെ എല്ലാ വിശേഷങ്ങളും പല ഭാഗങ്ങളായി ദിയ പങ്കു വെച്ചു. നൃത്ത വീഡിയോയിൽ വൈഷ്ണവ് എന്ന സുഹൃത്താണ് ദിയക്കൊപ്പം എത്തിയതിൽ ശ്രദ്ധ നേടിയത്. കാരണം, മുൻപ് തന്നെ ദിയക്കൊപ്പം വൈഷ്ണവിനെ പല വീഡിയോകളിലും ആരാധകർ കണ്ടിരുന്നു.

അന്നുമുതൽ തന്നെ ഇവർ സുഹൃത്തുക്കളാണോ അതിനപ്പുറം എന്തെങ്കിലുമുണ്ടോ എന്ന് ചർച്ചകൾ നടന്നിരുന്നു. ദിയക്കൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം വൈഷ്ണവ് നൽകുന്ന ക്യാപ്ഷനുകൾ കണ്ടതോടെ ഇവർ സുഹൃത്തുക്കളെക്കാൾ കൂടുതൽ പ്രണയിതാക്കളാണ് എന്ന് ആരാധകർ ഊഹിച്ചിരുന്നു. ഒടുവിൽ, ദിയ തന്നെ ഈ കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ്.

ഒന്നിച്ചുള്ള ഒരു ചിത്രത്തിന് ദിയ നൽകിയ കമന്റാണ് ഇപ്പോൾ വൈറലാകുന്നത്. ഈ ദിവസങ്ങളിൽ ഉദയവും അസ്തമയുമൊക്കെ ഈ മുഖമാണ് കാണുന്നതെന്നാണ് വൈഷ്ണവ് ദിയക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുറിച്ചിരിക്കുന്നത്. ഇതിനു മറുപടിയായി ‘ഐ ലവ് യു’ എന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ തുറന്നു പറയുകയാണ് ദിയ. ഇതോടെ ഇരുവരുടെയും പ്രണയം ഉറപ്പാക്കിയിരിക്കുകാണ് ആരാധകർ, ഇനി എന്നാണ് നിങ്ങളുടെ വിവാഹം എന്നാണ് ഞങ്ങൾക്ക് അറിയേണ്ടത് എന്നാണ് ആരാധകർ ചോദിക്കുന്നത്.

You May Also Like