Connect with us

Hi, what are you looking for?

Film News

കാക്കിയണിഞ്ഞ് ദുല്‍ഖര്‍: ‘സല്യൂട്ട്’ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു

റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കി ദുല്‍ഖര്‍ സല്‍മാന്‍ പോലീസ് വേഷത്തിലെത്തുന്ന ചിത്രം ‘സല്യൂട്ട്’ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. ചിത്രം മാര്‍ച്ച് 18ന് സോണി ലിവിലൂടെ സ്ട്രീമിങ് ആരംഭിക്കും. റിലീസ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയ്‌ലര്‍ സോണി ലിവ് പുറത്തുവിട്ടു.

ബോബി-സഞ്ജയ് കൂട്ടുകെട്ടില്‍ തിരക്കഥ ഒരുങ്ങിയിരിക്കുന്ന ചിത്രത്തില്‍ അരവിന്ദ് കരുണാകരന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ദുല്‍ഖര്‍ എത്തുന്നത്.

ചിത്രം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ മുമ്പ് തീരുമാനിച്ചതെങ്കിലും കോവിഡ് സാഹചര്യം കണക്കിലെടുത്ത് ചിത്രം ഒ.ടി.ടി റിലീസായി പ്രേക്ഷകരിലേയ്ക്ക് എത്തിക്കാനാണ് പിന്നീട് തീരുമാനമായത്. ഇക്കാര്യം നിര്‍മ്മാതാവ് കൂടിയായ ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയിലൂടെ പിന്നീട് വ്യക്തമാക്കിയിരുന്നു.

വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് സല്യൂട്ട്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി ചിത്രത്തില്‍ നായികയായി എത്തുന്നു. മനോജ് കെ. ജയന്‍, സായ്കുമാര്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

You May Also Like