Connect with us

Hi, what are you looking for?

Local News

കോടികള്‍ വാഗ്ദാനം ചെയ്തിട്ടും വീട് വില്‍ക്കാതിരുന്ന വൃദ്ധ..!! ഒടുവില്‍ ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നു..!!

ചില സാധനങ്ങളോട് നമുക്ക് അളക്കാന്‍ പറ്റാത്ത സ്‌നേഹവും അടുപ്പവും ആയിരിക്കും. പണംകൊണ്ട് പോലും അളക്കാന്‍ കഴിയാത്ത ചില നിമിഷങ്ങളും വസ്തുക്കളുമെല്ലാം ഓരോ മനുഷ്യന്റേയും ജീവിതത്തില്‍ ഉണ്ടാകാറുണ്ട്. അങ്ങനെ കോടികള്‍ വാഗ്ദാനം നല്‍കിയിട്ട് പോലും തന്റെ പ്രാണനായ വീട് വിട്ടു നല്‍കാത്തതിന്റെ പേരില്‍ പിടിച്ചു നിന്ന യുവതി ഇപ്പോള്‍ ചരിത്രത്തില്‍ ഇടം പിടിച്ചിരിക്കുകയാണ്, എഡിത്ത് എന്ന് പേരുള്ള ഒരു വൃദ്ധ സ്ത്രീയെ കുറിച്ചാണ് പറഞ്ഞു വരുന്നത്.

ഡിസ്‌നി ഒരുക്കിയ അപ്പ് എന്ന ചിത്രത്തിന് പശ്ചാത്തലമായ വീടായിരുന്നു എഡിത്തിന്റേത്. 108 വര്‍ഷങ്ങളോളും പഴക്കമുള്ളൊരു വീടാണ് ഒരു മാള്‍ കണ്‍സ്‌ട്രെഷന്‍ ടീം കോടികള്‍ വാഗ്ദാനം ചെയ്തിട്ടുപോലും ആ എണ്‍പത്തിനാലുകാരി വില്‍പ്പനയ്ക്ക് തയ്യാറാകാതിരുന്നത്. ആദ്യം അഞ്ചുകോടിയായിരുന്നു വാഗ്ദാനം ചെയ്തത്. പിന്നീട് പണം കൂട്ടിത്തരാം എന്ന് പറഞ്ഞപ്പോള്‍ പോലും തന്റെ വീടിന് ചുറ്റും അവരുടെ മാള്‍ നിര്‍മ്മിച്ചുകൊള്ളാന്‍ ആണ് വൃദ്ധ പറഞ്ഞതത്രെ. 2006ല്‍ നടന്ന ഈ സംഭവത്തിന് ശേഷം ഇപ്പോള്‍ ആ വീടിന് ചുറ്റുമായി മാള്‍ ഉയര്‍ന്നിരിക്കുകയാണ്. വാഷിംഗ്ടണിലെ സിയാറ്റിലിലുള്ള എഡിത്തിന്റെ ചെറിയ ഫാം ഹൗസ് അതിന് ചുറ്റുമുള്ള അഞ്ച് നിലകളുള്ള മാളിന് നടുവില്‍ ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നു.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് എഡിത്ത് 1952-ല്‍ 3,750 ഡോളറിന് വാങ്ങിയ വസ്തു ആണിത്. അന്നുമുതല്‍, അവര്‍ അമ്മയോടൊപ്പം ഈ വീട്ടില്‍ താമസിച്ചുവരികയായിരുന്നു. വീടിന് യഥാര്‍ത്ഥത്തില്‍ 108 വര്‍ഷം പഴക്കമുണ്ട്. എത്രകോടി വാഗ്ദാനം ചെയ്തിട്ടും എഡിത്ത് ഈ ഓഫര്‍ നിരസിക്കുകയായിരുന്നു. മരണശേഷം എഡിത്ത് തന്റെ വീട് വളരെ അടുത്ത സുഹൃത്തായ മാര്‍ട്ടിന് വിട്ടുകൊടുക്കുന്ന വില്‍പ്പത്രം തയ്യാറാക്കിവെച്ചിരുന്നു. പിന്നീട് സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് മാര്‍ട്ടിന്‍ ആ വീട് വില്‍ക്കുകയായിരുന്നു.

 

You May Also Like