Connect with us

Hi, what are you looking for?

Film News

സെയ്ഫിന് ഭാര്യയും കുട്ടികളുമുണ്ടെന്ന് അറിഞ്ഞത് പിന്നീട്: അയാള്‍ സമര്‍ത്ഥമായി എല്ലാം മറച്ചുവെച്ചു: മുന്‍ കാമുകി

ബോളിവുഡ് താരം സെയ്ഫ് അലി ഖാനില്‍നിന്നും മുന്‍ കാമുകിയും ഇറ്റാലിയന്‍ മോഡലുമായ റോസ കാറ്റലാനോ നഷ്ടപരിഹാരത്തിന് നീക്കം നടത്തുന്നതായ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ പ്രണയ ജോഡികളുടെ മുന്‍ ചരിത്രം ഇന്റര്‍നെറ്റില്‍ വീണ്ടും ചര്‍ച്ചാവിഷയമാവുകയാണ്. കരീന സെയ്ഫിന്റെ ജീവിതത്തിലേയ്ക്ക് എത്തുന്നതിന് മുമ്പാണ് റോസ, താരവുമായി പ്രണയത്തിലാകുന്നത്.

കെനിയയില്‍ ആരംഭിച്ച പരിചരയം സൗഹൃദത്തിനും പ്രണയത്തിനും വഴിമാറിയപ്പോള്‍ റോസ സെയ്ഫിനൊപ്പം ഇന്ത്യയിലെത്തി. എന്നാല്‍ അപ്പോള്‍ മാത്രമാണ് സെയ്ഫ് വിവാഹിതനായിരുന്നുവെന്നും രണ്ട് കുട്ടികളുടെ അച്ഛനായിരുന്നുവെന്നുമെല്ലാം താന്‍ അറിയുന്നതെന്നാണ് റോസ വെളിപ്പെടുത്തിയത്.

സെയ്ഫിന്റെ മക്കളായ സാറയും ഇബ്രാഹിമുമായി താന്‍ വേഗത്തില്‍ അടുത്തുവെന്നും അവരുടെ സാന്നിധ്യമാണ് തനിക്ക് ഇന്ത്യയില്‍ തുടരാനുള്ള സാഹചര്യമൊരുക്കിയതെന്നും റോസ പറഞ്ഞിരുന്നു. എന്നാല്‍ ആ പ്രണയ ബന്ധം രണ്ട് വര്‍ഷത്തിനകം തന്നെ അവസാനിക്കുകയായിരുന്നു.

‘ചിലപ്പോള്‍ നമ്മള്‍ക്ക് വിശ്വസിക്കാന്‍ പറ്റാത്ത, ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ പോലും മനസിലാകുന്ന തരത്തിലേക്ക് ആളുകള്‍ വളരും. കൂടാതെ മറ്റൊരാള്‍ എന്താണ് ചിന്തിക്കുന്നതെന്ന് നമുക്ക് അറിയാന്‍ പറ്റില്ല. ഒരാള്‍ക്ക് മാത്രമായി ഒന്നും ചെയ്യാനാകില്ല. ഒരു ബോട്ടില്‍ യാത്ര ചെയ്യുമ്പോള്‍ ഒരാള്‍ ഇടത്തോട്ടും മറ്റേയാള്‍ വലത്തോട്ടും പോകാന്‍ ആഗ്രഹിക്കുന്നത് പോലെയാകും” എന്നായിരുന്നു റോസ പറഞ്ഞത്. എന്നാല്‍ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട വാര്‍ത്തകളെല്ലാം റോസ തള്ളിക്കളഞ്ഞിരുന്നു.

You May Also Like