Connect with us

Hi, what are you looking for?

Film News

‘പുഷ്പ: ദി റൂളില്‍’ ജോയിന്‍ ചെയ്ത് ഫഹദ് ഫാസില്‍!!!

അല്ലു അര്‍ജ്ജുന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘പുഷ്പ: ദി റൈസിന്റെ’ രണ്ടാംഭാഗം ‘പുഷ്പ: ദി റൂളില്‍’ ജോയിന്‍ ചെയ്ത് ഫഹദ് ഫാസില്‍. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് ഫഹദ് എത്തുന്നത്. പുഷ്പ: ദി റൂള്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ഫഹദും ഇപ്പോള്‍ സെറ്റില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ്.

വിശാഖപട്ടണത്താണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ഇന്നലെയാണ് ഫഹദും സെറ്റില്‍ ജോയിന്‍ ചെയ്തത്. രക്ത ചന്ദന കടത്തുകാരനായ പുഷ്പരാജിന്റെ കഥയായിരുന്നു പുഷ്പ ദ് റൈസ്.

രണ്ടാം ഭാഗത്തില്‍ അധികാരം കൈയാളുന്ന നായകനാണ്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മാത്രം 200 കോടി ക്ലബ്ബില്‍ ഇടംനേടിയിരുന്നു. ചിത്രത്തില്‍ വിജയ് സേതുപതിയും ഉണ്ടായേക്കുമെന്നും മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതില്‍ സ്ഥിരീകരണമുണ്ടായിരുന്നില്ല.

രണ്ടാം ഭാഗത്തില്‍ രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായകനാവുന്നത്. തെലുങ്ക് സിനിമാ ലോകം വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പുഷ്പ 2’. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

You May Also Like