Connect with us

Hi, what are you looking for?

Film News

ഫാന്‍സ് ഷോ നിരോധിക്കില്ല, ഒ.ടി.ടിയില്‍ റിലീസ് ചെയ്തവ പിന്നീട് തിയേറ്ററുകളില്‍ കളിക്കില്ല: എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍

ഫാന്‍സ് ഷോകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍. സിനിമ വ്യവാസായത്തിന്റെ ഭാഗം തന്നെയാണ് ഫാന്‍സ് അസോസിയേഷന്‍. അതിനാല്‍ ഫാന്‍സ് ഷോ നടത്തുന്നതില്‍ എതിര്‍പ്പില്ലെന്നും ഫെഡറേഷന്‍ അറിയിച്ചു. എന്നാല്‍ ഒടിടിയില്‍ റിലീസ് ചെയ്ത സിനിമകള്‍ വീണ്ടും തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയില്ലെന്നും സംഘടന അറിയിച്ചു. എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം സംഘടനാ ഭാരവാഹികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നടന്‍ ദുല്‍ഖര്‍ സല്‍മാനെയും അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനിയായ വേഫെറര്‍ ഫിലിംസിനെയും വിലക്കില്ലെന്നും സംഘടന വ്യകത്മാക്കി. ദിലീപ്, ആന്റണി പെരുമ്പാവൂര്‍ എന്നിവരുമായി തങ്ങള്‍ക്ക് യാതൊരു അകല്‍ച്ചയുമില്ല. ഇരുവരെയും സംഘടനയിലേക്ക് സ്വാഗതം ചെയ്യുന്നതായും ഫെഡറേഷന്‍ അറിയിച്ചു.

You May Also Like