Connect with us

Hi, what are you looking for?

Film News

ആരാധകർ ഒരേ പോലെ ഞെട്ടിത്തരിച്ചു പോയ സിനിമാ ലോകത്തിലെ അഞ്ച് വിവാഹമോചനങ്ങൾ, സന്തോഷത്തിൽ തുടങ്ങി സങ്കടത്തിൽ അവസാനിച്ച ദാമ്പത്യജീവിതകഥകൾ

films-malayalam
films-malayalam

മലയാള സിനിമാ ലോകത്തിലെ താര വിവാഹങ്ങൾ എന്നെന്നും വളരെയധികം ആഘോഷിക്കപ്പെട്ടവ തന്നെയായിരുന്നു. പക്ഷെ എന്നാൽ അങ്ങനെ വിവാഹം നടന്നതിൽ മിക്കവരും വിവാഹബന്ധം വേർപ്പെടുത്തുകയായിരുന്നു.അതിൽ തന്നെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ അഞ്ചു വിവാഹമോചനങ്ങൾ ഉണ്ടായിരുന്നു.

saritha-mukesh1

saritha-mukesh1

1, മുകേഷും-സരിതയും

മുകേഷും സരിതയും തമ്മിൽ വിവാഹം കഴിക്കുന്നത് 1988 ലാണ്.തനിയാവര്‍ത്തനം എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായിക കഥാപാത്രമായി സരിത അഭിനയിച്ചിരുന്നു. ഇതേ ചിത്രത്തിൽ അനിയന്റെ എന്ന കഥാപാത്രമായി അഭിനയിച്ചത് മുകേഷ് ആയിരുന്നു.ഇതിന്റ സെറ്റിൽ വെച്ചാണ് ഇരുവരും വളരെ അടുക്കുന്നത്.അതിന് ശേഷം ഇവരുടെ വിവാഹവും നടന്നു.കുറെ വർഷങ്ങൾക്ക് ശേഷം ഇവരുടെ വിവാഹജീവിതം അത്ര രസത്തില്ലല്ലെന്ന് ഗോസിപ്പ് ഉയരുന്നു. അതിന് ശേഷം 2007 ല്‍ ഇരുവരും നിയമപരമായി തന്നെ വിവാഹബന്ധം വേർപ്പെടുത്തുന്നു.പിന്നീട് മുകേഷ് മേതിൽ ദേവികയെ വിവാഹം കഴിച്ചു.

urvashi-manoj 02

urvashi-manoj 02

2, മനോജ് കെ ജയനും-ഉര്‍വശിയും

മനോജ് കെ.ജയനും അതെ പോലെ  ഉര്‍വശിയും തൊണ്ണൂറുകളുടെ അവസാനത്തില്‍  ഒന്നിച്ച് അഭിനയിച്ച താരങ്ങളാണ്.ഇരുവരുടെയും വിവാഹം നടന്നത് 2000ലാണ് പക്ഷെ എന്നാൽ നീണ്ട എട്ട് വർഷങ്ങൾക്ക്  ശേഷം ഇരുവരും വിവാഹബന്ധം വേർപ്പെടുത്തി.ഉര്‍വശിയുമായുള്ള വിവാഹം ബന്ധം അവസാനിപ്പിച്ച ശേഷം മനോജ് കെ ജയൻ മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു.അതെ പോലെ ഉര്‍വശിയും മറ്റൊരു വിവാഹം കഴിച്ചു.

priyadarshan-lissy 04

priyadarshan-lissy 04

3, പ്രിയദർശനും-ലിസിയും

മോളിവുഡ് സിനിമാ ലോകത്തിന് നിരവധി സിനിമകൾ സംവിധാനം ചെയ്ത പ്രിയദർശ ൻ തന്റെ സിനിമകളിൽ കൂടി തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത അഭിനേത്രി ലിസിയെ തന്നെയാണ് വിവാഹം കഴിച്ചത്.ഇരുവരും 1990ലാണ് വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. നീണ്ട ഇരുപത്തിനാല് വർഷങ്ങൾക്ക് ശേഷമുള്ള ദാമ്പത്യജീവിതത്തിന് ശേഷം പ്രിയദര്‍ശനും ലിസിയും വിവാഹ ബന്ധം വേർപ്പെടുത്തി.

sreenath wife

sreenath wife

4, ശ്രീനാഥും-ശാന്തികൃഷ്‌ണയും

സിനിമാ ലോകത്ത് വളരെ വേറിട്ട സപ്പോര്‍ട്ടിങ് കഥാപാത്രങ്ങളിലൂടെ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയെടുത്ത രണ്ട് താരങ്ങളാണ് ശ്രീനാഥും ശാന്തികൃഷ്‌ണയും. രണ്ടു പേരും 1984ൽ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചാണ് വിവാഹിതരായത്.പതിനൊന്ന് വർഷത്തെ വിവാഹജീവിതത്തിന് ശേഷം ശ്രീനാഥും ശാന്തികൃഷ്‌ണയും വിവാഹബന്ധം വേർപ്പെടുത്തി.രണ്ട് പേരും 1999 വേറെ വിവാഹം കഴിച്ചു.

dileep-manju

dileep-manju

5, ദിലീപും- മഞ്ജു വാര്യരും

മലയാളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിവാഹവും അതെ പോലെ വിവാഹമോചനവുമായിരുന്നു ദിലീപിൻറെയും മഞ്ജു വാര്യരുടെയും.ഈ പുഴയും കടന്ന് എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിച്ച ഇരുവരും ഈ ചിത്രത്തിന് ശേഷം പ്രണയത്തിൽ ആകുകയിരുന്നു.പിന്നീട് ഇരുവരും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചു. ഇരുവരും വിവാഹിതരായത് 1998 ലാണ്.വിവാഹം കഴിഞ്ഞതിന് ശേഷം മഞ്ജു സിനിമയിൽ നിന്നും ഇടവേളയെടുത്തു.പക്ഷെ എന്നാൽ നീണ്ട കുറെ വർഷങ്ങൾക്ക് ശേഷം ഇരുവരും വേർപിരിഞ്ഞു. ഈ വിവാഹ ബന്ധം വേർപ്പെടുത്തിയതിന് ശേഷം ദിലീപ് കാവ്യാ മാധവനെ വിവാഹം കഴിച്ചു.

 

 

 

 

You May Also Like