Connect with us

Hi, what are you looking for?

Film News

സിതാരയെ ഞെട്ടിച്ച് സര്‍പ്രൈസുമായി പിഷാരടിയും വിധുവും ജോത്സനയും, വീഡിയോ

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സിതാര കൃഷ്ണകുമാര്‍. തന്റെ സ്വതസിദ്ധമായ ഗാനാലാപന ശൈലിയിലൂടെയും ശബ്ദത്തിലൂടെയും നിരവധി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറാന്‍ സിതാരയ്ക്കായി.

ഒരു പിന്നണി ഗായിക എന്നതിലുപരി മ്യൂസിക് കമ്പോസറും നര്‍ത്തകിയും കൂടിയാണ് സിതാര. താരത്തിന് മലയാള സിനിമാ ലോകത്തിന് പുറമേ തെലുങ്ക്, തമിഴിലും നിരവധി ആരാധകരാണുള്ളത്.

കര്‍ണാട്ടിക് ക്ലാസിക്കല്‍, ഹിന്ദുസ്ഥാനി സംഗീതത്തിന് പുറമേ ഗസല്‍ ഗാനാലാപന രംഗത്തും സിതാര സജീവമാണ്. മാത്രമല്ല മികച്ച ഗായികക്കുള്ള സംസ്ഥാന അവാര്‍ഡ് ഉള്‍പ്പെടെ നിരവധി ബഹുമതികളും താരം സ്വന്തമാക്കിയിട്ടുണ്ട്.

മനു അശോകന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കാണെക്കാണെ എന്ന ചിത്രത്തിലെ ”പാല്‍ നിലാവിന്‍ പൊയ്കയില്‍” എന്ന ഗാനമായിരുന്നു സിതാരയെ അവാര്‍ഡിന് അര്‍ഹമാക്കിയിരുന്നത്.

എന്നാല്‍ ഇപ്പോഴിതാ ഈയൊരു അവാര്‍ഡ് നേട്ടത്തിന്റെ സന്തോഷത്തില്‍ സുഹൃത്തുക്കള്‍ സിതാരയ്ക്ക് നല്‍കിയ സര്‍പ്രൈസ് ആഘോഷമാണ് വൈറലാകുന്നത്.
സിതാര തന്നെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.

റൂമിലേക്ക് കടന്നു വരുന്ന സിതാരയെ രമേശ് പിഷാരടി, വിധു പ്രതാപ് അടക്കമുള്ള സുഹൃത്തുക്കള്‍ വരവേല്‍ക്കുന്നതും കണ്‍ഗ്രാജുലേഷന്‍സ് സിത്തുമണി എന്നെഴുതിയ കേക്ക് മുറിച്ച് ആഘോഷിക്കുന്നതും വീഡിയോയില്‍ കാണാവുന്നതാണ്.

യഥാര്‍ത്ഥ സുഹൃത്തുക്കള്‍, പരസ്പരം നേട്ടങ്ങളില്‍ സന്തോഷിക്കുന്നവരും ഏത് സാഹചര്യത്തിലും പരസ്പരം കൈകോര്‍ക്കുന്നവരുമാണ്. ഏറ്റവും പ്രധാനമായി പരസ്പരം നിരുപാധികമായി വിശ്വസിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നവര്‍, ഇവരെയാണ് ഞാന്‍ യഥാര്‍ത്ഥ അനുഗ്രഹങ്ങളായി കണക്കാക്കുന്നത്.

ഇവരാണ് എന്റെ കയ്യിലുള്ള രത്‌നങ്ങള്‍ എന്നു പറഞ്ഞാണ് സിതാര വീഡിയോ പങ്കുവച്ചിരിക്കുന്നത്, നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തു.

You May Also Like