Connect with us

Hi, what are you looking for?

Film News

‘ഗോള്‍ഡ്’ ഡിസംബര്‍ 29 മുതല്‍ ആമസോണ്‍ പ്രൈമില്‍

പൃഥ്വിരാജ്,നയന്‍താര എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ അല്‍ഫോന്‍സ് പുത്രന്‍ ചിത്രം ഗോള്‍ഡ് ഡിസംബര്‍ 29 മുതല്‍ ആമസോണ്‍ പ്രൈമില്‍ കാണാം. ഡിസംബര്‍ ഒന്നിനാണ് ചിത്രം റിലീസ് ചെയ്തത്. അല്‍ഫോന്‍സ് പുത്രന്‍ തന്നെയാണ് ചിത്രം ഒടിടിയിലെത്തുന്ന കാര്യം അറിയിച്ചത്.

സൂപ്പര്‍ ഹിറ്റായ ‘പ്രേമം’ സിനിമയ്ക്കു ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ഗോള്‍ഡ്’. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. നേരം, പ്രേമം എന്നീ ഹിറ്റുകള്‍ക്ക് ശേഷം അല്‍ഫോണ്‍സ് ഒരുക്കിയ മൂന്നാമത്തെ ചിത്രമാണ് ഗോള്‍ഡ്. ഏറെ പ്രതീക്ഷയോടെ തിയ്യേറ്ററിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്.

അജ്മല്‍ അമീര്‍, ലാലു അലക്‌സ്, ഷമ്മി തിലകന്‍, മല്ലിക സുകുമാരന്‍, ശാന്തി കൃഷ്ണ, ബാബുരാജ്, വിനയ് ഫോര്‍ട്ട്, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, റോഷന്‍ മാത്യു, ജഗദീഷ്, സൈജു കുറുപ്പ്, ദീപ്തി സതി തുടങ്ങിയ താരനിരയും ങ്ങള്‍ ചിത്രത്തിലുണ്ട്. നിരവധി തവണ റിലീസ് തിയ്യതി മാറ്റിയാ് ചിത്രം തിയ്യറ്ററിലെത്തിയത്.

You May Also Like