Connect with us

Hi, what are you looking for?

Film News

പെര്‍ഫക്ഷന്‍ കംപ്ലീറ്റഡ്!!! അല്‍ഫോന്‍സ് പുത്രന്റെ ‘ഗോള്‍ഡ്’ ഡിസംബറിലെത്തും

പെര്‍ഫക്ഷന്‍ പൂര്‍ത്തിയായി, ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് അല്‍ഫോന്‍സ് പുത്രന്‍ ചിത്രം ‘ഗോള്‍ഡ്’ ഉടന്‍ പ്രേക്ഷകരിലേക്ക് എത്തുന്നു. ഡിസംബറില്‍ ചിത്രം പ്രേക്ഷകരിലേക്ക് എത്തും. നടന്‍ ബാബുരാജ് ആണ് ഗോള്‍ഡ് റിലീസ് പങ്കുവച്ചത്.

പെര്‍ഫെക്ഷനു വേണ്ടിയുള്ള നീണ്ട കാലത്തെ കാത്തിരിപ്പ് അവസാനിച്ചെന്നും അല്‍ഫോന്‍സ് പുത്രനും ടീമിനും അഭിനന്ദനം എന്ന് കുറിച്ചാണ് ബാബുരാജ് റിലീസ് അറിയിച്ചത്. പൃഥ്വിരാജിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ബാബുരാജ് ഇക്കാര്യം അറിയിച്ചത്. ചിത്രം ഡിസംബറില്‍ തിയ്യറ്ററിലെത്തും.

പൃഥ്വിരാജും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഗോള്‍ഡ്. ജോഷി എന്ന കഥാപാത്രമായി പൃഥ്വിയെത്തുമ്പോള്‍ സുമംഗലി ഉണ്ണിക്കൃഷ്ണനായിട്ടാണ് നയന്‍താര എത്തുന്നത്.

അജ്മല്‍ അമീര്‍,കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്,റോഷന്‍ മാത്യു, മല്ലിക സുകുമാരന്‍, ദീപ്തി സതി, ബാബുരാജ്, ലാലു അലക്‌സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, ശാന്തി കൃഷ്ണ, ഷമ്മി തിലകന്‍, അബു സലിം തുടങ്ങി വന്‍താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

പൃഥ്വിരാജ് പ്രൊഡ്ക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറില്‍ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഒരേസമയം
മലയാളത്തിലും തമിഴിലും റിലീസ് ചെയ്യുന്നു എന്നതാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത. സംഗീതം-രാജേഷ് മുരുഗേശന്‍, ക്യാമറ- ആനന്ദ് സി. ചന്ദ്രന്‍, വിശ്വജിത്ത് എന്നിവരാണ്.

ചിത്രം എപ്പോള്‍ റിലീസ് ചെയ്യുമെന്ന ആരാധകന്റെ ചോദ്യത്തിന് അല്‍ഫോന്‍സ് മുന്‍പ് മറുപടി നല്‍കിയിരുന്നു. ‘കുറച്ചുകൂടി വര്‍ക്ക് തീരാനുണ്ട് ബ്രോ. കുറച്ച് സിജി. കുറച്ച് മ്യൂസിക്, കുറച്ച് കളറിംഗ്.. കുറച്ച് അറ്റകുറ്റപ്പണികള്‍ ബാലന്‍സ് ഉണ്ട്. അത് തീരുമ്പോള്‍ തന്നെ ഞാന്‍ ഡേറ്റ് പറയാം. അതുവരെ ക്ഷമിക്കണം ബ്രോ. ഓണം ആയിരുന്നു തിയേറ്ററില്‍ നിന്ന് സജസ്റ്റ് ചെയ്ത ഡേറ്റ്. പക്ഷേ അന്ന് വര്‍ക്ക് തീര്‍ന്നില്ല. വേവാത്ത ഭക്ഷണം ആര്‍ക്കും ഇഷ്ടമാവില്ല ബ്രോ. അതുകൊണ്ട് നല്ലോണം വെന്തിട്ട് തരാം എന്ന് കുക്ക് ആയ ഞാന്‍ തീരുമാനിച്ചു. തീയതി പ്രഖ്യാപിച്ച് റിലീസ് ചെയ്യാത്തതില്‍ ഖേദിക്കുന്നു.’ എന്നായിരുന്നു അല്‍ഫോന്‍സ് അറിയിച്ചത്.

You May Also Like