Connect with us

Hi, what are you looking for?

Film News

തനിക്ക് സിനിമകൾ കുറഞ്ഞതോടെ സ്റ്റേജ് ഷോകളും കുറഞ്ഞു

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പ്രിയപ്പെട്ട അജയകുമാര്‍. ആ പേര് പറഞ്ഞാല്‍ ചിലപ്പോള്‍ ആളെ പിടികിട്ടി എന്ന വരില്ല. ആരാധകര്‍ക്ക് അജയകുമാര്‍ എന്നും പ്രിയപ്പെട്ട ഗിന്നസ് പക്രുവാണ്. ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചതിന് ശേഷമാണ് ഈ പേര് അദ്ദഹത്തിന് വീണതെങ്കിലും ആദ്യമായി ആരാണ് പക്രുവിന്‌റെ പേരിനൊപ്പം ഗിന്നസ് ചേര്‍ത്ത് വിളിച്ചതെന്ന് അറിയേണ്ടേ? അത് മലയാളികളുടെ സ്വന്തം മമ്മൂക്കയാണ്. ഇക്കാര്യത്തെ കുറിച്ച് പക്രു തന്നെയാണ് ജനപ്രിയ ഷോയായ കോമഡി ഉത്സവേദിയില്‍ വെച്ച് പറഞ്ഞത്. പ്രമുഖ ചാനല്‍ സംഘടിപ്പിക്കുന്ന കോമഡി ഉത്സവേദിയിലെ വിധികര്‍ത്താവായി എത്താറുള്ള താരം തന്റെ സിനിമ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

അടുത്തിടെ ആണ് താരത്തിന് രണ്ടാമതും ഒരു കുഞ്ഞു കൂടി പിറന്നത്. കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിന്റെ ചിത്രങ്ങൾ എല്ലാം താരം തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. എന്നാൽ ഒരു സമയത്ത് സിനിമയിലും സ്റ്റേജ് ഷോകളിലും സജീവമായിരുന്ന ഗിന്നസ് പക്രു എന്നാൽ ഇപ്പോൾ കുറച്ച് നാളുകൾ ആയി ഈ മേഖലകളിൽ അത്ര സജീവമല്ല. ഇപ്പോൾ എന്താണ് അതിന്റെ കാരണം എന്ന് ഒരു അഭിമുഖത്തിൽ പക്രു പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തനിക്ക് സിനിമയിൽ അവസരം കുറഞ്ഞതോടെ സ്റ്റേജ് ഷോകളുടെ എണ്ണത്തിലും കുറവ് വന്നിരിക്കുകയാണ്. താൻ ഫീൽഡ് ഔട്ട് ആയി പോയി എന്ന് ആണ് പലരും ഇന്ന് വിശ്വസിക്കുന്നത്.

സ്റ്റേജ് പ്രോഗ്രാമുകൾ തനിക്ക് ഒരുപാട് ഇഷ്ട്ടമാണ്. പ്രോഗ്രാം ചെയ്തുകൊണ്ടിരിക്കുമ്പോൾ തനിക്ക് ഏതെങ്കിലും ഒരു സ്റ്റേജിൽ വെച്ച് മരിക്കണം എന്നാണ് ആഗ്രഹം. എന്നാൽ അതൊക്കെ തീരുമാനിക്കുന്നത് ദൈവം അല്ലെ, നമ്മുടെ ആഗ്രഹത്തിന് അനുസരിച്ച് എല്ലാം നടക്കണമെന്നില്ലലോ എന്നും താരം പറഞ്ഞു. സിനിമയിൽ അഭിനയിക്കാൻ എനിക്ക് ഒരുപാട് പരിമിതികൾ ഉണ്ട്. എല്ലാം ഒത്ത് ഒരു വേഷം വന്നാൽ മാത്രമേ ആ കഥാപാത്രത്തിന് വേണ്ടി എന്നെ വിളിക്കു. അത് കൊണ്ട് തന്നെ അഭിനയത്തിൽ ഒരുപാട് പരിമിതികളും തനിക്  ഉണ്ട് എന്ന് ഗിന്നസ് പക്രു പറയുന്നു. എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെയാണ് തമിഴിലേക്ക് തനിക്ക് അവസരം ലഭിച്ചത് എന്നും അത് ഒരുപാട് സന്തോഷമാണ് തനിക്ക് ഉണ്ടാക്കിയത് എന്നും ഗിന്നസ് പക്രു പറയുന്നു.

You May Also Like