Connect with us

Hi, what are you looking for?

Film News

ഉയരക്കുറവ് കാരണം സ്‌കൂളില്‍ അഡ്മിഷന്‍ തന്നില്ല!! സ്‌കൂള്‍ ഓര്‍മ്മകള്‍ പങ്കിട്ട് ഗിന്നസ് പക്രു

ഉയരമില്ലായ്മയെ ഉയരമാക്കി മാറ്റിയ താരമാണ് നടന്‍ ഗിന്നസ് പക്രു. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ആരാധക മനസ്സില്‍ ഇടം പിടിച്ച താരമാണ്. അടുത്തിടെയാണ് താരത്തിന് രണ്ടാമത്തെ മകള്‍ ജനിച്ചത്. കുഞ്ഞ് പിറന്നതും കുഞ്ഞിന് പേരിട്ടതുമെല്ലാം താരം പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ താരം തന്റെ സ്‌കൂള്‍ കാല ഓര്‍മ്മകളാണ് പങ്കുവയ്ക്കുന്നത്. ഉയരക്കുറവ് കാരണം തനിക്ക് സ്‌കൂള്‍ അഡ്മിഷന്‍ നിഷേധിച്ചിട്ടുണ്ട്. അങ്ങനെ വേറെ സ്‌കൂളില്‍ ചെന്നു. അവിടെ അഡ്മിഷന്‍ കിട്ടി. മാണി സാര്‍ എന്ന പ്രഥമ അദ്ധ്യാപകനാണ് അവിടെ അഡ്മിഷന്‍ തന്നത്. എനിക്ക് വേണ്ട സൗകര്യങ്ങളെല്ലാം തരുകയും കലാപരമായി പ്രോത്സാഹിപ്പിച്ചതെന്നും താരം പറയുന്നു.

ആ സ്‌കൂളില്‍ വെച്ചാണ് യുവജനോത്സവത്തില്‍ സ്റ്റേറ്റ് വിന്നറായത്. ആദ്യമായി തന്നെ സ്റ്റേജില്‍ നിര്‍ബന്ധിച്ച് കയറ്റിയതാണ്. അന്ന് ചെയ്തത് കഥാപ്രസംഗമാണ്. നാല് അധ്യാപികമാരാണ് നിര്‍ബന്ധിച്ച് സ്റ്റേജില്‍ കയറ്റിയത്. അന്ന് കിട്ടിയ സമ്മാനം ഒരു വിളക്കാണ്. ഇന്നും സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നും താരം പറയുന്നു.

സ്‌കൂളിലേക്ക് താന്‍ ബാഗ് എടുത്ത് പോയിട്ടില്ല. അനിയത്തിയാണ് ബാഗ് എടുക്കാറ്. എനിക്കാവും കൂടുതല്‍ പുസ്തകങ്ങളുണ്ടാവുക. അവള്‍ ഇപ്പോള്‍ ജില്ലാ കോടതിയില്‍ ജോലി ചെയ്യുകയാണ്.

സ്‌കൂളില്‍ ക്ലാസില്‍ എനിക്ക് പറ്റുന്ന തരത്തില്‍ മേശയും കസേരയും ഒരുക്കിത്തന്നിരുന്നു. എനിക്ക് കൂട്ടുകാരുടെ അടുത്ത് നിന്ന് മാറിയിരിക്കാന്‍ ഇഷ്ടമില്ലായിരുന്നു. അങ്ങനെ ഇഷ്ടമുള്ളിടത്ത് ഇരിക്കാന്‍ അധ്യാപകരും പറഞ്ഞു. അന്നത്തെ സ്‌കൂള്‍ ബാഗ് അലൂമിനിയം പെട്ടിയാണ്. അതില്‍ ചവിട്ടിയായിരുന്നു ബെഞ്ചിലേക്ക് കയറിയിരുന്നതെന്നും താരം പറയുന്നു

You May Also Like