Connect with us

Hi, what are you looking for?

Film News

“അന്ന് അച്ഛനോളം..!! ഇന്ന് അമ്മയോളം”..!! മകളുടെ ചിത്രങ്ങൾ പങ്കുവെച്ച് ഗിന്നസ്‌ പക്രു..!!

ഉണ്ട പക്രുവായി പ്രേക്ഷക മനസ്സില്‍ ഇടം നേടിയ അജയകുമാറിന്റെ ഗിന്നസ് പക്രു എന്ന പദവിയിലേക്ക് എത്തിച്ച പ്രയാണത്തിന് ആരാധകരും സാക്ഷികളായിരുന്നു. 1985 കാലഘട്ടത്തില്‍ ജഗതി ശ്രീകുമാറിനൊപ്പം ‘അമ്പിളി അമ്മാവന്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു ഗിന്നസ് പക്രുവിന്റെ സിനിമാ അരങ്ങേറ്റം. യഥാര്‍ഥ പേര് അജയകുമാര്‍ എന്നാണെങ്കിലും മലയാള സിനിമാ ലോകം സ്‌നേഹത്തോടെ അദ്ദേഹത്തെ ഉണ്ട പക്രു എന്ന് വിളിച്ചു. അത് അദ്ദേഹത്തിന്റെ ആദ്യ സിനിമയുടെ കഥാപത്രത്തിന്റെ പേര് തന്നെയായിരുന്നു. നടന്‍ എന്നതിലുപരി ഒരു സംവിധാനം, ചലച്ചിത്ര നിര്‍മ്മാണം എന്നീ മേഖലകളും താരം സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

അങ്ങനെ തന്റെ പൊക്കമില്ലായ്മ ഒരു കുറവായി കാണാതെ ഒരുപാട് പേര്‍ക്ക് പ്രചോദനമായി മാറിയ നായകനാണ് ഗിന്നസ് പക്രു. ഇപ്പോഴിതാ അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ച ഒരു ചിത്രമാണ് പ്രേക്ഷകരുടെ ശ്രദ്ധയെ ആകര്‍ഷിച്ചിരിക്കുന്നത്. മകളോടൊപ്പമുള്ള ഫോട്ടോകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ഗിന്നസ് പക്രു ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും കുടുംബത്തിന്റെ ചിത്രവുമെല്ലാം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, മകളുടെ രണ്ടു കാലഘട്ടങ്ങളില്‍ നിന്നുള്ള ചിത്രമാണ് ഗിന്നസ് പക്രു ഷെയര്‍ ചെയ്തത്. ”അന്ന് അച്ഛനോളം…

ഇന്ന് അമ്മയോളം,” എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. ചിത്രത്തിന് ഇതിനോടകം തന്നെ ഒരുപാട് പേരാണ് സ്‌നേഹം കമന്റുകളിലൂടെ അറിയിച്ചിരിക്കുന്നത്. താരം പങ്കുവെച്ച ഫോട്ടോ വൈറല്‍ ആയി മാറുകയാണ്. ‘അത്ഭുതദ്വീപ്’ എന്ന ചിത്രത്തിലൂടെ ഒരു മുഴുനീള ചിത്രത്തില്‍ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടന്‍ എന്ന ഗിന്നസ് റെക്കോര്‍ഡായിരുന്നു പക്രു കരസ്ഥമാക്കിയത്. പിന്നീട് ബഹുമതികള്‍ ഓരോന്നായി അദ്ദേഹത്തെ തേടിയെത്തി. 2018 ഏപ്രില്‍ 21ന് അദ്ദേഹത്തെ ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീരിച്ച് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സ്, യൂണിവേര്‍സല്‍ റെക്കോര്‍ഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് സംഘടനകളുടെ റെക്കോര്‍ഡുകള്‍ ഒരു ദിവസം തന്നെ ഏറ്റുവാങ്ങി റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു.

 

You May Also Like