Connect with us

Hi, what are you looking for?

Film News

അങ്ങയുടെ വിലയേറിയ വാക്കുകള്‍ മക്കള്‍ക്കുള്ള ഹൃദയം നിറഞ്ഞ അനുഗ്രഹമായി സ്വീകരിക്കുന്നു!! ഹരീഷ് പേരടി

കഴിഞ്ഞ ദിവസമാണ് നടന്‍ ഹരീഷ് പേരടിയുടെ മകന്‍ വിഷ്ണു വിവാഹിതനായത്. കൊച്ചിയില്‍ വച്ചായിരിന്നു വിവാഹം. സുഹൃത്തായിരുന്ന നയനയാണ് വിഷ്ണുവിന്റെ നല്ലപാതി. കൊച്ചി എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചായിരുന്നു വിവാഹം നടന്നത്. സിനിമ സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ വിവാഹ ചടങ്ങിന് എത്തിയിരുന്നു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെയും ഹരീഷ് പേരടി വിവാഹത്തിന് ക്ഷണിച്ചിരുന്നു. മുഖ്യമന്ത്രി ഔദ്യോഗിക തിരക്കുകള്‍ കാരണം വിവാഹത്തിന് എത്തിയിരുന്നില്ല. വിവാഹത്തിന് എത്താന്‍ പറ്റാത്തതില്‍ ഖേദമറിയിച്ച് വിഷ്ണുവിന് ആശംസ അറിയിച്ചിരിക്കുകയാണ് മുഖ്യമന്ത്രി.

ഹരീഷ് പേരടി തന്നെയാണ് മുഖ്യമന്ത്രിയുടെ കുറിപ്പ് പങ്കുവച്ചത്. പ്രിയപ്പെട്ട ഹരീഷ് പേരടി, മകന്‍ വിഷ്ണുമോന്‍ വിവാഹിതനാവുന്നതിന്റെ ക്ഷണക്കത്ത് കിട്ടി. ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നിരിക്കുന്നു. വധൂ വരന്മാര്‍ക്ക് ആശംസകള്‍ നേരുന്നു, സ്‌നേഹപൂര്‍വം പിണറായി വിജയന്‍ എന്നാണ് കുറിച്ചിരിക്കുന്നത്.

ഈ വിലയേറിയ ആശംസാവാക്കുകള്‍..അങ്ങയുടെ മഹനീയ സാന്നിധ്യമായി കരുതുന്നതോടൊപ്പം..മക്കള്‍ക്കുള്ള ഹൃദയം നിറഞ്ഞ അനുഗ്രഹമായി സ്വീകരിക്കുകയും ചെയ്യുന്നു…നന്ദി സാര്‍… എന്നു പറഞ്ഞാണ് ഹരീഷ് പേരടി കുറിച്ചത്.

ബിടെകിന് ഒന്നിച്ച് പഠിച്ചവരാണ് വിഷ്ണുവും നയനയും. ബിടെക്കിന് ശേഷം യുകെയില്‍ നിന്നും മാസ്റ്റര്‍ ബിരുദം പൂര്‍ത്തിയാക്കിയിട്ടുണ്ട് വിഷ്ണു. മലയാളത്തിലും തമിഴിലും ഒരു പോലെ സജീവ സാന്നിധ്യമാണ് ഹരീഷ് പേരടി. തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ കൂടി സാമൂഹ്യവിഷയങ്ങളിലും ഹരീഷ് പേരടി നിരന്തരം പ്രതികരിക്കാറുണ്ട്.

You May Also Like