Connect with us

Hi, what are you looking for?

Film News

ഹൃദയം അന്യഭാഷകളിലേയ്ക്ക്: ഹിന്ദി ചിത്രീകരണം ഉടന്‍

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി പുറത്തിറങ്ങിയ ഹൃദയം റീമേക്കിന് ഒരുങ്ങുന്നു. ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലേക്ക് റിമേക്ക് ചെയ്യാനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.

സിനിമയുടെ റീമേക്ക് അവകാശങ്ങള്‍ കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും ചേര്‍ന്ന് സ്വന്തമാക്കി. ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെയും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസിന്റെയും ഫേസ്ബുക്ക് പേജുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് വിശാഖ് സുബ്രമണ്യത്തിന് നന്ദിയും അറിയിച്ചിട്ടുണ്ട്. മോഹന്‍ലാലും പ്രണവും ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കുകയും ചെയ്തു.

You May Also Like