Connect with us

Hi, what are you looking for?

Film News

അച്ഛനും അമ്മയും തന്റെ സ്വന്തം അല്ലെന്ന് തിരിച്ചറിഞ്ഞ നിമിഷത്തെക്കുറിച്ച് ഇമ്രാന്‍ഖാന്‍ പറയുന്നു…

ഏവരെയും ആകര്‍ഷിക്കുന്ന സ്വരമാധുര്യത്തോടെ മലയാളി പ്രേക്ഷകരുടെ ഇടയിലേക്ക് കടന്നു വന്ന ഗായകനാണ് ഇമ്രാന്‍ഖാന്‍. മലയാളികളുടെ സ്വീകരണ മുറിയെ ഈ താരം പാട്ടുകള്‍ കൊണ്ട് നിറച്ചു. ഒരു പ്രമുഖ ചാനല്‍ നടത്തിയ റിയാലിറ്റി ഷോയിലൂടെയാണ് ഇമ്രാന്‍ഖാന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനായി മാറിയത്. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് ഈ താരം തുറന്ന് പറഞ്ഞ കാര്യങ്ങളാണ് ആരാധക ശ്രദ്ധ നേടുന്നത്. ഒരു പ്രമുഖ ചാനലിന്റെ പരിപാടിയ്ക്കിടെ ആണ് അദ്ദേഹം ജീവിതത്തിലെ ചില സത്യങ്ങള്‍ തന്റെ ആരാധകര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്. അച്ഛനും അമ്മയും തന്റെ സ്വന്തമല്ലെന്നും അത് താന്‍ തിരച്ചറിഞ്ഞ നിമിഷത്തെ കുറിച്ചുമാണ് താരം പറയുന്നത്.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…എന്റെ സ്വന്തം ബാപ്പയും ഉമ്മയും അല്ല അവര്‍, അവര്‍ എന്നെ എടുത്തു വളര്‍ത്തിയതാണ്. എനിക്ക് കിട്ടിയ സ്നേഹം എന്ന് പറയുന്നത് ഒരിക്കലും പറഞ്ഞറിയിക്കാന്‍ ആകില്ല. അവരുടെ മകന്‍ ആയിരുന്നില്ലെങ്കില്‍ താന്‍ ഒരിക്കലും ആളുകള്‍ അറിയുന്നൊരു പാട്ടുകാരന്‍ ആകില്ലായിരുന്നു, ഞാന്‍ ഇങ്ങനെ നിക്കുന്നുണ്ട് എങ്കില്‍ അതിനു അവരാണ് കാരണം. അല്ലെങ്കില്‍ ഒരു മേല്‍വിലാസം പോലും ഇല്ലാത്തവനായി തെരുവില്‍ അലഞ്ഞു തിരിഞ്ഞു നടക്കേണ്ടി വന്നേനേ. ഇപ്പോള്‍ ബാപ്പയെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്, ഓട്ടോ ഓടിക്കാന്‍ തീരുമാനം എടുത്തത് തന്നെ ബാപ്പയുടെ മരണത്തിനു ശേഷമാണെന്നും ഇമ്രാന്‍ പറയുന്നു. ഇമ്രാന്റെ ജീവിതം നേരത്തേയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നതാണ്. താരത്തിന് സഹായവുമായി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ എത്തിയതും ചര്‍ച്ചയായിരുന്നു. അതേസമയം, സര്‍ജറി ഒക്കെ ചെയ്തു തടി കുറച്ചപ്പോഴേക്കും ആളുകള്‍ക്ക് തന്നോട് ഒരു ഇഷ്ടക്കുറവ് ഉണ്ടായെന്നും ഇമ്രാന്‍ ചൂണ്ടിക്കാണിക്കുന്നു.

 

You May Also Like