Connect with us

Hi, what are you looking for?

Film News

ഇന്ദ്രജിത്തിനോടൊപ്പം ബൈജുവും, അനൂപ് മേനോനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു 

പ്രിയദർശനറെ സഹ സംവിധായകനായി പ്രവർത്തിച്ചിരുന്ന വരുൺ ജെ പണിക്കർ ഇപ്പോൾ സംവിധാന കുപ്പായം അണിയുകയാണ് ഒരു പുതിയ ചിത്രത്തിലൂടെ, ഇന്ദ്രജിത് നായകനായ ഈ ചിത്രത്തിൽ അനൂപ് മേനോനും, ബൈജു സന്തോഷും ഒരു സുപ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിന്റെ ചിത്രീകരണം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ഈസ്റ്റർ ദിനമായ ഏപ്രിൽ 9  നെ തിരുവനന്തപുരത്തു  വേളി  യൂത്തു ഹോസ്റ്റലിലാണ് ചിത്രത്തിന്റെ ചിത്രീകരണത്തിന് തുടക്കം കുറിച്ചത്.

ഹൈലൈറ് പിക്ചേഴ്സിന്റെയും, ലെമൺ പ്രൊഡക്ഷന്സിന്റെയും ബാനറിൽ സംവിധായകൻ ദീപു കരുണാകരനും, പ്രകാശ് ജി യും ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിർമാതാവ് പ്രകാശ് ജി യുടെ  ശാന്തമ്മ ചിത്രത്തിന്റെ സ്വിച് ഓൺ കർമ്മം നിർവഹിച്ചു. ആദ്യ ഷോട്ടിൽ തന്നെ നടൻ ഇന്ദ്രജിത് അഭിനയിച്ചു.

ഒരു ടാക്സി ഡ്രൈവർ ഒരു ആവശ്യത്തിനായി പോലീസ് സ്റ്റേഷനിൽ എത്തുകയുംഅവിടുത്തെ ചില സംഭവവികാസങ്ങൾ  അവിടെ നിന്നും അയാൾക്ക് തിരിച്ചു പോകാനാകാത്ത അവസ്ഥയും,ആക്കുന്ന ഒരു ത്രില്ലർ ചിത്രമാണിത്, ചിത്രത്തിൽ ഇന്ദ്രജിത്തിനൊപ്പം പ്രധാന വേഷത്തിൽ അനൂപ് മേനോനും, ബൈജു സന്തോഷും അഭിനയിക്കുന്നു. ചിത്രത്തിൽ നായിക ആയി എത്തുന്നത് ആര്യ , ചിത്രത്തിനെ കുറിച്ചുള്ള മറ്റു വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ചിത്രത്തിന്റെ അണിയറപ്രവര്തകര് പറയുന്നു.

You May Also Like