Connect with us

Hi, what are you looking for?

Film News

ശിൽപാഷെട്ടി വിവാഹമോചിതയാകുന്നുവോ ? ജീവിതത്തിലെ തെറ്റായ തീരുമാനങ്ങളെ കുറിച്ച് വെളിപ്പെടുത്തി താരം

Shilpa-Shetty-001
Shilpa-Shetty-001

ബോളിവുഡിലെ  മുൻനിര നായികമാരിൽ തിളങ്ങി നിൽക്കുന്ന അഭിനേത്രി ശില്‍പാ ഷെട്ടിയുടെ ഭർത്താവും  പ്രമുഖ ബിസിനസ്സുകാരനുമായ രാജ് കുന്ദ്രയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അത് കൊണ്ട് തന്നെ  ഈ കേസിലെ മുഖ്യ സൂത്രധാരന്‍ രാജ് കുന്ദ്രയാണെന്നാണ് പോലീസ് വ്യക്തമാക്കിയത്.. 2021 ഫെബ്രുവരിയിലാണ് ക്രൈംബ്രാഞ്ച് നീല ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തത്.നിലവിലെ കേസ് എന്തെന്നാൽ  നീല ചിത്രം നിര്‍മ്മിക്കുകയും വിവിധ ആപ്പുകളില്‍ അത് പ്രചരിപ്പിക്കുകയും ചെയ്തുവെന്നതാണ്.പോലീസ് വ്യക്തമാകുന്നത് എന്തെന്നാൽ രാജ് കുന്ദ്രയ്ക്കെതിരെ മതിയായ തെളിവുകളുണ്ടെന്നും കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നാണ്. നീല ചിത്രങ്ങൾക്ക് നഗ്ന രംഗങ്ങള്‍ ചിത്രീകരിക്കാന്‍ അഭിനേതാക്കളെ നിര്‍ബന്ധിച്ചുവെന്നാരോപിച്ച്‌ കഴിഞ്ഞയാഴ്ച രണ്ട് എഫ്‌.ഐ.ആര്‍ സമര്‍പ്പിച്ച്‌ ഒമ്പത്  പേരെ പോലീസ് അറസ്റ്റ് ചെയ്തതായി ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Shilpa Shetty 1

Shilpa Shetty 1

ഇപ്പോളിതാ ഭര്‍ത്താവ് രാജ് കുന്ദ്രയുമായി ശില്‍പ്പ ഷെട്ടി വിവാഹബന്ധം വേർപിരിയുന്നുവോ കുറച്ചു നാൾ മുൻപ് ശിൽപാഷെട്ടി വിവാഹ മോചനത്തിന് തയ്യാറെടുക്കുന്നതായി സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുകൾ വന്നിരുന്നു.അതിന് ശേഷമാണ് താരത്തിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി വലിയ രീതിയിൽ ചർച്ചയായിരിക്കുന്നത്.പ്രമുഖ താരം കാള്‍ ബാര്‍ഡിന്റെ വാക്കുകള്‍ അടങ്ങിയ പുസ്തകത്തിന്റെ ഒരു പേജാണ് താരം തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആരാധകർക്കായി പങ്ക് വെച്ചത്.ഈ പേജിലെ തലക്കെട്ട് എന്തെന്നാൽ പുതിയ അവസാനങ്ങള്‍’ എന്നാണ്.നമ്മളിൽ പലരും ജീവിതത്തിൽ നമ്മളെടുത്ത ഒരു തെറ്റായ തീരുമാനത്തെ കുറിച്ച്‌ ആലോചിച്ച്‌ കുറെ ഏറെ സമയം വെറുതെ കളയുന്നവരാണ്.

Shilpa Shetty 1

Shilpa Shetty 1

നമ്മുടെ ജീവിത സാഹചര്യത്തി ലുണ്ടാകുന്ന  പിഴവുകള്‍, നമ്മള്‍ വെറുപ്പിച്ച സുഹൃത്തുക്കള്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ചെല്ലാം…കഴിഞ്ഞുപോയ കാര്യങ്ങളെ കുറിച്ച്‌ നമ്മള്‍ എത്ര വിശകലനം ചെയ്താലും എന്ത് കൊണ്ടും നമ്മുടെ ഭൂതകാലത്തെ ഒരിക്കലും മാറ്റുവാൻ കഴിയില്ല. പക്ഷെ എന്നാൽ നമ്മുക്ക് കുറച്ചു കൂടി മികച്ച തീരുമാനങ്ങൾ എടുത്തും തെറ്റുകള്‍ തിരുത്തിയും പുതിയ വഴിയിലൂടെ മുന്നോട്ടുപോകാന്‍ കഴിയും.നമ്മൾക്ക്  നമ്മളെ തന്നെ വീണ്ടെടുക്കാനും പുനര്‍വിചിന്തനം നടത്താനും അനവധി അവസരങ്ങളുണ്ട്. അതൊക്കെ കൊണ്ട് തന്നെ ഭൂതകാലത്ത് ഞാന്‍ ചെയ്ത കാര്യങ്ങളെ കുറിച്ച്‌ എന്നെ വിലയിരുത്തുന്നതില്‍ എനിക്ക് ആഗ്രഹമില്ല.അതെ പോലെ തന്നെ താൽപര്യവുമില്ല. താരം  തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്.

 

 

You May Also Like