Connect with us

Hi, what are you looking for?

Film News

മമ്മൂട്ടി ശരിക്കുമൊരു ‘ചൊറിയന്‍ പുഴു’ ആകുന്നു: പുഴുവിനെ കുറിച്ച് ഐപ്പ് വള്ളിക്കാടന്റെ കുറിപ്പ്

മമ്മൂട്ടിയും പാര്‍വതി തിരുവോത്തും സുപ്രധാന വേഷങ്ങളിലെത്തി ഒ ടി ടിയില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം ‘പുഴു’വിന് പ്രശസംകള്‍ ഒഴുകിയെത്തുന്നു. ചിത്രത്തിന് അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും ചിത്രത്തില്‍ മമ്മൂട്ടിയുടെ പ്രകടനത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റത്തീനയുടെ ആദ്യ ചിത്രമാണെങ്കിലും പുഴു പ്രേക്ഷകന്റെ മനസ്സിലൂടെ ഇഴഞ്ഞ് നീങ്ങുന്നത് അസഹനീയമായ രൂപത്തിലാണെന്നാണ് പ്രേക്ഷക പ്രതികരണം. ചിത്രത്തെ കുറിച്ച് ഐപ്പ് വള്ളിക്കാടന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഐപ്പ് വള്ളിക്കാടന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം:

പുഴു..
പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ അറപ്പും,ഇഴച്ചിലും,ചൊറിച്ചിലും പുതിയ ജന്‍മവും എല്ലം പുഴുവിലുണ്ട്.
മമ്മൂക്ക നിങ്ങളെന്നാ പ്രകടനമാണ്.അതീവ അഭിനയമില്ലാത്ത
അസാധ്യ നടനം.
ഇതൊരു ജനപ്രിയ സിനിമയാവില്ല,കാരണം സിനിമ എന്നത് കലാരൂപമാണെങ്കില്‍ റത്തീനയെന്ന സ്ത്രീയുടെ ആദ്യ സിനിമ ഗംഭീരം.
തുടക്കത്തില്‍ പുഴു ദേഹത്ത് കയറുന്നതുപോലെ തന്നെ ചൊറിച്ചില്‍ മമ്മൂട്ടി ശരിക്കും ഒരു ചൊറിയന്‍ പുഴുവാകുന്നു.ഒപ്പം ഉള്ളവരെ ചൊറിഞ്ഞ് മുന്നേറുമ്പോള്‍ എവിടെയോ അതൊരു ചിത്രശലഭമാകാന്‍ കൊതിക്കുന്ന പുഴുവിനെപ്പോലെയാകും.


അവിടെ നിന്ന് പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന മാറ്റം,
ഇന്നിന്റെ കാലത്തും അത്തരക്കാര്‍ ഉണ്ടെന്നുള്ളത് വാസ്തവം.
പ്രതീക്ഷിക്കാത്ത വില്ലന്‍,പാര്‍വതിയുടെ നിശബ്ദമായ വേഷം.
ജാതീയ സമവാക്യങ്ങളെ കൃത്യമായി അളന്നിട്ട അപ്പുണ്ണി ശശി
അവസാന ഭാഗം മമ്മൂട്ടിയുടെ കുട്ടന്‍ കഥാപാത്രത്തെ പ്രേക്ഷകര്‍ വെറുത്തിരിക്കും.പുഴു അശ്രദ്ധമായി കാണേണ്ട സിനിമയല്ല,അതീവ ശ്രദ്ധയോടെ,അതീവ ക്ഷമയോടെ അതിലുപരി സിനിമയായി കാണേണ്ട ഒന്നാണ്.
എല്ലാവരും മികവുറ്റതാക്കി…
പുഴു കാണണം സിനിമയെ ഇഷ്ടപ്പെടുന്നോര്‍ വിധേയനും,വാത്സല്യവും,കാഴ്ചയും ,പാലേരിമാണിക്യവും കണ്ട് മമ്മൂക്കയെ ഇഷ്ടപ്പെട്ടോര്‍ പുഴുവും കാണണം.

You May Also Like