Connect with us

Hi, what are you looking for?

Film News

പപ്പയുടെ മാനറിസങ്ങള്‍ ഉള്ളതിനാല്‍ ഇമോഷണലി മമ്മൂക്കയില്‍ കുടുങ്ങി പോയൊരാള്‍!! കാതലിലെ മമ്മൂക്കയെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പ്

മമ്മൂട്ടിയെയും ജ്യോതികയെയും പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകന്‍ ജിയോ ബേബി ഒരുക്കിയ ചിത്രമാണ് കാതല്‍ ദ കോര്‍. ചിത്രം വ്യാഴാഴ്ച തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. പ്രേക്ഷക പ്രതീക്ഷകള്‍ നിലനിര്‍ത്തുന്ന മികച്ച പ്രതികരണമാണ് കാതല്‍ നേടുന്നത്. മുഖ്യധാര മലയാള സിനിമ ഇതുവരെ കൈകാര്യം ചെയ്യാത്ത വിഷയമാണ് കാതല്‍ പറയുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഇതുവരെ ചെയ്യാത്ത കഥാപാത്രവുമാണ് കാതലിലേത്. ചിത്രം പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയിരിക്കുകയാണ്.

കാതലിന്റെ ഗാനരചയീതാവായ ജാക്വിലിന്‍ മാത്യു എന്ന നോര്‍മ്മ ജീന്‍ എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. എഴുതുന്നതെല്ലാം കവിതയാവണേ എന്ന് പ്രാര്ഥിച്ചിരുന്ന കാലത്തില്‍ നിന്നും കവിത തന്നെയെന്നെ മറന്ന് പോയ ദിവസങ്ങളില്‍ ഒന്നാണ് ജിയോ ചേട്ടന്റെ വോയിസ് message ഫോണില്‍ എത്തിയത്. നോര്‍മ്മ ഒന്ന് എഴുതി നോക്ക് നോര്‍മ്മയെ കൊണ്ട് പറ്റും എന്ന് പറയുമ്പോള്‍ , ആ ചേട്ടാ ഞാന്‍ ശ്രമിക്കാമെന്ന് പറയുവാനെ തോന്നിയുള്ളൂ.
പണ്ടൊരിക്കല്‍ ഇങ്ങനെ എഴുതിയിരുന്നു:
‘എനിക്കപ്പനെ ഓര്‍ക്കുമ്പോള്‍
അമരത്തിലെ
അച്ചൂട്ടിയെ ഓര്‍മ്മ വരും
വികാര വിക്ഷോഭങ്ങളുടെ
ആള്‍രൂപം
വേറെ ചിലപ്പോള്‍
നിറക്കൂട്ടിലെ രവി
ഉള്ളിലാകെ
കലഹം നിറച്ച്
എങ്ങനൊക്കെയായാലും
എനിക്കപ്പന്‍ മമ്മൂട്ടിയാണ്’
മമ്മൂക്ക എനിക്ക് അങ്ങനെയാണ്.

നമ്മളില്‍ പലരെയും പോലെ മമ്മൂക്ക വിങ്ങി പൊട്ടുന്നത് കാണാന്‍ ശേഷിയില്ലാത്തയൊരാള്‍. പപ്പയുടെ ചില മാനറിസങ്ങള്‍ ഉള്ളതിനാല്‍ തന്നെ ഇമോഷണലി മമ്മൂക്കയില്‍ കുടുങ്ങി പോയൊരാള്‍. ഇനിയും കാണാനാവതില്ലാത്ത അമരവും തനിയാവര്‍ത്തനവും.
മമ്മൂക്കയുടെ മുഖം, എന്റെ വരികള്‍ – ഒരു സ്‌ക്രീനില്‍ : നിങ്ങള്‍ക്ക് മനസിലാവുന്നുണ്ടല്ലോ അല്ലെ ??
ജീവിതത്തില്‍ വലിയ ലക്ഷ്യങ്ങള്‍ മുന്നില്‍ വെച്ച് ജീവിച്ചിരുന്ന/ജീവിക്കുന്ന ഒരാളല്ല ഞാന്‍. എന്നിട്ടും പണ്ടത്തെ , വളരെ പണ്ടത്തെ ഡയറില്‍ ഒരാഗ്രഹം കുറിച്ച് വെച്ചിരുന്നു. ഒരു പാട്ട് എഴുതണമെന്ന്. ഞാനും ഡയറിയും അത് മറന്ന് പോയിരുന്നു. ഓര്‍മ്മ പെടുത്തുവാന്‍ ജിയോ ചേട്ടന് വന്നു.
എന്റെ എഴുത്തു കുത്തുകള്‍ വായിച്ചിട്ടുള്ളവര്‍ക്ക് അറിയാം സങ്കടങ്ങളുടെ എഴുത്തുകള്‍ മാത്രമാണ് എനിക്ക് പറഞ്ഞിട്ടുള്ളത്. സങ്കടമില്ലാത്തപ്പോള്‍ എഴുത്ത് വരാത്തൊരാള്‍.
എനിക്ക് ദൈവവും ആത്മീയതയും എന്നാല്‍, ഒരടി മുന്നോട്ട് പോകാന്‍ ഇനിയാവില്ലയെന്നും ഒറ്റയ്ക്കിനി മുന്നോട്ട് നീങ്ങില്ലെന്നും തോന്നുമ്പോള്‍ മുകളിലേയ്ക്കുള്ള നിസ്സഹായതയുടെ നോട്ടമാണ്. അത് മാത്രമാണ് എനിക്ക് പ്രാര്‍ത്ഥന.
മാത്യുവിന്റെയും (അതെ എന്റെ അപ്പന്റെ പേര് തന്നെയാണ് മമ്മൂക്കയുടെ കഥാപാത്രത്തിന് ) ഓമനയുടെയും ഒരു കുഞ്ഞു വീടിന്റെയും സ്‌നേഹവും നിസ്സഹായതയും പ്രാര്ഥനയുമാണ് ഈ പാട്ട്.
Nishitha Kallingalചേച്ചി വഴി എന്റെ എഴുത്തുകള്‍ വായിച്ചു ,ചേച്ചി വഴി connect ആയ ആളുകള്‍ ആണ് ഞാനും ജിയോ ചേട്ടനും. ഇങ്ങോട്ട് വന്നു മിണ്ടി…പരിചയപ്പെട്ട്, എഴുത്തിനെ പറ്റി പറഞ്ഞു. അത്രയും സിമ്പിള്‍ ആയൊരു മനുഷ്യന്‍ .
എന്നെ ഓര്‍ത്തതിന്, ഞാന്‍ കൊടുക്കാത്ത വില എന്റെ എഴുത്തിന് കൊടുത്തതിനു സ്‌നേഹം ജിയോ ചേട്ടാ.

പിന്നെ നീ
proud ഓഫ് you എന്ന് പറയുവാന്‍ എനിക്കൊത്തിരി ആളുകള്‍ ഒന്നുമില്ല. കൂടെയിരുന്ന് , നിന്നെ കൊണ്ട് പറ്റുമെന്ന് പറഞ്ഞു, ആഹാരം ഉണ്ടാക്കി തന്നു, കൂടെ നടന്ന്, എന്റെ കരച്ചിലുകളെല്ലാം കാലങ്ങളായി കേട്ട് കൊണ്ടിരിക്കുന്ന നിനക്ക്, നിന്റെ സിനിമാ ഭ്രാന്തിന്, നമ്മുടെ സിനിമാ കാണലുകള്‍ക്ക്, ചര്‍ച്ചകള്‍ക്ക്, മമ്മൂക്കയും ലാലേട്ടനും ഇര്‍ഫാന്‍ ഖാനും രജനീകാന്തുമെല്ലാം നിറഞ്ഞ നമ്മുടെ കുഞ്ഞുവീട്ടിലെ ചുമരിന്
നിനക്ക് ??
പറയുവാന്‍ ഉള്ളത് മുഴുവന്‍ പറഞ്ഞു തീര്‍ന്നിട്ടില്ല. ഇനി പിന്നെയാവട്ടെ. കാതലിന്റെ pre റിലീസ് ടീസര്‍ ഇറങ്ങിയിട്ടുണ്ട്. അതില്‍ നമ്മുടെ കുഞ്ഞു പാട്ടിന്റെ വളരെ കുഞ്ഞൊരു ഭാഗമുണ്ട്. മാത്യൂസ് ആണ് മ്യൂസിക്. അസാമാന്യ പ്രതിഭയാണ്.
‘ഉയിരില്‍ തൊടും’ മുതല്‍ എന്റെ പ്രിയപ്പെട്ട ശബ്ദമാണ് ആന്‍ ആമി. വളരെ യൂണിക് and addictive ആയ ശബ്ദമാണ് അവരുടേത്.
കിളിവാതിലില്‍ തുടങ്ങി ഞാന്‍ ലൂപില്‍ കേള്‍ക്കുന്ന കുറേയേറെ പാട്ടുകള്‍ പാടിയ ഗായിക. എന്നു പറഞ്ഞാണ് നോര്‍മ്മയുടെ കുറിപ്പ് അവസാനിക്കുന്നത്.

You May Also Like