Connect with us

Hi, what are you looking for?

Film News

പാന്റും ഷര്‍ട്ടുമിട്ട് ഗ്ലാമറായി വന്നിട്ട് കാര്യമില്ല..! അഭിനയിക്കാന്‍ അറിയണം!! – ജാഫര്‍ ഇടുക്കി

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ സിനിമാ ലോകത്ത് മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുന്ന നടനാണ് ജാഫര്‍ ഇടുക്കി. ഇപ്പോഴിതാ സിനിമാ ലോകത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നവരോട് തനിക്ക് പറയാനുള്ള ചില കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് ജാഫര്‍ ഇടുക്കി. സിനിമയിലോട്ട് ആഗ്രഹം ഉണ്ടെങ്കില്‍ അതിനുള്ള കഴിവുണ്ടെങ്കില്‍ മാത്രം വരിക എന്നാണ് അദ്ദേഹം പറയുന്നത്. അല്ലാതെ ഒരു ആഗ്രഹവും ഇല്ലാതെ വെറുതേ വന്നുപോകാം എന്ന് വിചാരിക്കേണ്ട ഫീല്‍ഡ് അല്ല ഇതെന്നും അദ്ദേഹം പറയുന്നു.

അങ്ങനെയെങ്കില്‍ കൈവിട്ട കളിയാകും.. പാന്റും ഷര്‍ട്ടും ഇട്ട് ഗ്ലാമറായി വന്നിട്ട് കാര്യമില്ല.. അഭിനയിക്കാന്‍ അറിയണം എന്നും അത് ജനം ഏറ്റെടുക്കണം എന്നും ജാഫര്‍ ഇടുക്കി പറയുന്നു. ഒരു ഓണ്‍ലൈന്‍ ചാനലിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് സംസാരിച്ചത്… ജാഫര്‍ ഇടുക്കിയുടെ വാക്കുകൡലേക്ക്.. എന്തെങ്കിലും ഒരു കഴിവുണ്ടെങ്കില്‍ മാത്രം സിനിമയിലേക്ക് വരിക.. അല്ലാതെ പാന്റും ഷര്‍ട്ടും ഇട്ട് ഗ്ലാമറായി വന്നിട്ട് സിനിമയില്‍ കാര്യമില്ല.. അഭിനയിക്കാന്‍ അറിയണം.. അത് തന്നെയാണ് ആദ്യത്തെ കാര്യം.. അഭിനയത്തോട് താല്‍പര്യം വേണം.. ഇല്ലെങ്കില്‍ കൈവിട്ട് താഴെപ്പോകും.

അരി മേടിക്കല്‍ തന്നെയാണ് ഏറ്റവും വലിയ വിഷയം.. എല്ലാവരും അതിന് വേണ്ടി തന്നെയല്ലേ വരുന്നത്.. പണം ഉള്ളവരാണെങ്കിലും ഇനിയൊന്ന് സിനിമയില്‍ അഭിനയിച്ചേക്കാം എന്ന് പറഞ്ഞ്.. അങ്ങനെ വെറുതേ ഒന്നും സിനിമയിലേക്ക് കയറി വെരാന്‍ പറ്റത്തില്ല എന്നാണ് ജാഫര്‍ പറയുന്നത്… ഇതെല്ലാം തീരുമാനിക്കുന്നത് ജനമാണ്.. ജനം തിരിച്ചറിയണം… അതിപ്പോള്‍ ഏത് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനും ആയിക്കോട്ടെ.. ജനമാണ് തീരുമാനിക്കേണ്ടത്.. നമ്മള്‍ കൊടുക്കുന്ന ഔട്ടാണ് അവര്‍ നമുക്ക് തിരിച്ച് തരുന്നത് എന്നും അദ്ദേഹം അഭിമുഖത്തില്‍ വെച്ച് പറഞ്ഞു.

അതേസമയം, സിനിമയില്‍ ഇപ്പോഴാണ് എനിക്ക് ഉയര്‍ച്ച ഉണ്ടായതെന്നും അതിന് മുന്‍പ് എല്ലാം താഴ്ച്ചകള്‍ മാത്രമായിരുന്നു എന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. ‘കൂമന്‍’ ആണ് ജാഫര്‍ ഇടുക്കി അഭിനയിച്ച് പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമ. ചിത്രത്തില്‍ മണിയന്‍ എന്ന കഥാപാത്രമായാണ് താരം എത്തിയത്.

You May Also Like