Connect with us

Hi, what are you looking for?

Film News

‘വിത്തിന്‍ സെക്കന്റ്‌സ്’ കൊണ്ട് തിയേറ്ററില്‍ നിന്ന് ഇറങ്ങി വരാന്‍ തോന്നിപ്പിക്കുന്ന ചിത്രം!!! ആറാട്ടണ്ണന്റെ കാല് പിടിച്ച് മാപ്പ് പറയണം

ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി വിജേഷ് പി വിജയന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘വിത്തിന്‍ സെക്കന്റ്‌സ്’. ഇന്നലെയാണ് ചിത്രം തിയ്യേറ്ററിലെത്തിയത്. അതോടെ ചിത്രം വിവാദത്തിലും പെട്ടു. ചിത്രത്തിനെ കുറിച്ച് നെഗറ്റീവ് റിവ്യൂ പറഞ്ഞെന്ന് ആരോപിച്ച് സന്തോഷ് വര്‍ക്കിയെ അണിയറപ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. സിനിമ മുഴുവന്‍ കാണാതെ നെഗറ്റീവ് റിവ്യൂ കൊടുത്തെന്ന് ആരോപിച്ചായിരുന്നു സന്തോഷിനെ ആള്‍ക്കൂട്ടം ഒന്നിച്ച് മര്‍ദ്ദിച്ചത്.

ഈ സംഭവത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകള്‍ നിറയുന്നുണ്ട്. സന്തോഷിനെ പിന്തുണച്ചാണ് അധിക പേരും രംഗത്തെത്തുന്നത്. സന്തോഷിനെ കൂട്ടം ചേര്‍ന്ന് ആക്രമിച്ചത് ശരിയല്ലെന്നാണ് ഭൂരിഭാഗവും പറയുന്നത്.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ചുള്ള ഒരു അഭിപ്രായമാണ് ശ്രദ്ധേയമാകുന്നത്. ജിബിന്‍ കൊട്ടാരത്ത് പറയുന്നതിങ്ങനെയാണ്, സിനിമ കണ്ടുതുടങ്ങി വിത്തിന്‍ സെക്കന്റ്‌സ് കൊണ്ടുതന്നെ തിയേറ്ററില്‍ നിന്നും ഇറങ്ങി വരാന്‍ തോന്നിപ്പിക്കുന്ന വിധത്തിലുള്ളതാണെന്നാണ്.

WITHIN SECONDS–
കൂടുതല്‍ പറയുന്നില്ല സിനിമ കണ്ടുതുടങ്ങി വിത്തിന്‍ സെക്കന്റ്‌സ് കൊണ്ടുതന്നെ തിയേറ്ററില്‍ നിന്നും ഇറങ്ങി വരാന്‍ തോന്നിപ്പിക്കുന്ന വിധത്തിലുള്ള ഒരു സിനിമ??
എല്ലാവരും നവാഗതരാണ് എങ്കിലും ഒരു മിനിമം ക്വാളിറ്റി സ്റ്റഫ് തരാന്‍ അണിയറ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമായിരുന്നു.

രണ്ടാം പകുതി പൂര്‍ണമായും സംവിധായകന്റെ കയ്യിന്ന് പോയി, സാമാന്യ ബോധത്തിനും അപ്പുറത്തേക്കുള്ള തിരക്കഥ,അഭിനേതാക്കള്‍ എന്തിനോ വേണ്ടി തിളച്ച സാമ്പാര്‍,ക്യാമറയും ലൈറ്റ് ഗ്രേഡിങ്ങും ശരിക്കും കാഴ്ചക്കാരെ അസ്വസ്ഥമാക്കി അത് എഡിറ്റിങ്ങില്‍ കൃത്യമായി തന്നെ കിട്ടി, ഇടയിലും മികച്ചത് രഞ്ചിന്റെ ബിജിഎം.??

ഒരു കാര്യം പറഞ്ഞു നിര്‍ത്തുന്നു ഈ സിനിമ മോശമാണ് എന്ന് പറഞ്ഞതിനാണ് നിങ്ങള്‍ ആറാട്ടണ്ണനെ തല്ലിയതെങ്കില്‍ നിങ്ങള്‍ അയാളുടെ കാല് പിടിച്ച് മാപ്പ് പറയണം,100% സത്യസന്ധമായി തന്നെ അദ്ദേഹം പറഞ്ഞിട്ടുണ്ട്.??
മലയാള സിനിമയില്‍ ഒരു പ്രത്യേകത പോലുമില്ലാത്ത മറ്റൊരു വെള്ളിയാഴ്ച കൂടെ കടന്നുപോയിരിക്കുന്നു, എന്നാണ് ജിബിന്‍ കുറിച്ചത്.

You May Also Like