Connect with us

Hi, what are you looking for?

Film News

ജോണി ഇനി സംവിധാനം ചെയ്യേണ്ട..! തറപ്പിച്ച് പറഞ്ഞത് വിജയരാഘവന്‍..!! കാരണം ഇതാണ്..!!

ഒരു നല്ല സംവിധായകന്‍ എന്നതിലുപരി മലയാളി പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു നടന്‍ കൂടിയായി മാറിയിരിക്കുകയാണ് ജോണി ആന്റണി. ആദ്യകാല സിനിമകളില്‍ തന്നെ അഭിനയിച്ചു തുടങ്ങിയിരുന്നു എങ്കിലും ശ്രദ്ധേയമായ വേഷങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു തുടങ്ങിയത് ഈ അടുത്ത കാലത്താണ്. ആ വേഷങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായി മാറുകയും ചെയ്തു.

പ്രേക്ഷകരുടെ ആഗ്രഹം പോലെ അദ്ദേഹം ഇനിയും ഒരുപാട് സിനിമകളിലൂടെ നല്ല കഥാപാത്രങ്ങളുമായി എത്തണം എന്നത് സഹപ്രവര്‍ത്തകരും അദ്ദേഹത്തോട് പറയുന്നുണ്ടത്രേ. ഇപ്പോഴിതാ നടന്‍ വിജയരാഘവന്‍ തന്റെ അഭിനയത്തെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളെ കുറിച്ചാണ് ജോണി ആന്റണി പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്… ”ആറാട്ടിന്റെ ഷൂട്ടിങ് തുടങ്ങി രണ്ടാം ദിവസം കുട്ടേട്ടനുമൊത്ത് (വിജയരാഘവന്‍) അഭിനയിക്കുകയാണ്. ഷൂട്ട് കഴിഞ്ഞപ്പോള്‍ കുട്ടേട്ടന്‍ എന്നെ വിളിച്ച് ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞു.

ഒന്നിച്ചിരിക്കുന്നതിനിടയില്‍, ‘ജോണി ഇനി സംവിധാനം ചെയ്യേണ്ടാ, അഭിനയിച്ചാല്‍ മതി, നല്ലതാണ്, നന്നാവുന്നുണ്ട് എന്ന് പറഞ്ഞു.””അതെനിക്ക് കുറേകൂടി സന്തോഷവും ആത്മവിശ്വാസവും നല്‍കി. നമ്മളെ സ്‌നേഹിക്കുന്ന, നമ്മള്‍ ബഹുമാനിക്കുന്ന ആളുകള്‍ പറയുന്ന നല്ല വാക്കുകള്‍ പ്രചോദനമാണ്.

ഞാനൊക്കെ ഒരു തലോടലു കിട്ടിയാല്‍ മാത്രം മുന്നോട്ട് പോവുന്ന ഒരു സാധാരണ മനുഷ്യനാണ്,” ജോണി ആന്റണി പറയുന്നു. സഹസംവിധായകനായി സിനിമാ രംഗത്തേക്ക് എത്തിയ ജോണി ആന്റണി പിന്നീട് ചെറിയ വേഷങ്ങളും സിനിമയില്‍ ്്അവതരിപ്പിച്ച് തുടങ്ങിയിരുന്നു. ഈ കലാകാരന്റെ പുതിയ കഥാപാത്രങ്ങള്‍ക്കായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്.

 

You May Also Like