Connect with us

Hi, what are you looking for?

Film News

കല്യാണം കഴിഞ്ഞു അമേരിക്കയിലേക്ക് പോകലായിരുന്നു അന്നത്തെ ട്രെൻഡ്

മലയാളികളുടെ സ്വന്തം നായികയാണ്‌ ജോമോൾ. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണെങ്കിലും ഇന്നും താരത്തിനോടുള്ള പഴയ സ്നേഹം ആരാധകർ കാത്ത് സൂക്ഷിക്കുന്നുണ്ട്. ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ടാണ് ജോമോൾ സിനിമയിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം നായികയായി സ്നേഹം എന്ന ജയറാം ചിത്രത്തിൽ കൂടിയാണ് വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ശേഷം നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമായ താരം മയിൽപ്പീലിക്കാവ്, പഞ്ചാബി ഹൌസ്, നിറം എന്നീ ചിത്രങ്ങളിൽ എല്ലാം ശ്രദ്ധേയമായ വേഷം ചെയ്തു.

ശാലീനതയുള്ള നായികയാണ് ജോമോൾ ഇന്നും മലയാളികളുടെ മനസ്സിൽ. 2003 ൽ പ്രണയിച്ച് വിവാഹം കഴിച്ച താരം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. ഇപ്പോൾ ഡബ്ബിങ്ങിൽ കൂടി മലയാള സിനിമയിലേക്ക് തിരിച്ച് വരവിന് ഒരുങ്ങുകയാണ് ജോമോൾ. ഈ അവസരത്തിൽ തന്റെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ടുള്ള താരത്തിന്റെ വാക്കുകൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ബിസിനെസ്സ്കാരനെ വിവാഹം കഴിച്ചതോടെ താൻ മനഃപൂർവം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. അന്ന് അതായിരുന്നു സിനിമയിലെ ട്രെൻഡ്.

നായികയായി നിൽക്കുന്ന സമയത്ത് ഏതെങ്കിലും ബിസിനെസ്സ് കാരനെ വിവാഹം കഴിച്ച് അമേരിക്കയിലേക്ക് പോകുകയിരുന്നു അന്നത്തെ ട്രെൻഡ്. അത് കൊണ്ട് തന്നെ ഞാനും അമേരിക്കയിലേക്ക് പോയി കാണും എന്ന് പ്രേക്ഷകർ കരുതി കാണും. എന്നാൽ സിനിമയിൽ അഭിനയിക്കില്ല എങ്കിലും ഇൻഡസ്ട്രിയിൽ ഉള്ളവരുമായി എല്ലാം എനിക്ക് സൗഹൃദം ഉണ്ടായിരുന്നു. എന്നാൽ അഭിനയത്തെ നാൻ മിസ് ചെയ്തിരുന്നില്ല. തിരിച്ച് വരണമെന്ന് ആഗ്രഹിച്ചിരുന്നുമില്ല എന്നുമാണ് താരം പറയുന്നത്.

You May Also Like